ഇന്ത്യയെ അടിച്ച് പറത്തി അഫ്ഗാൻ; രണ്ട് താരങ്ങൾക്ക് സെഞ്ചുറി

ഹരാരെ: അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്ക് മുന്നിൽ കൂറ്റൻ റൺസ് ഉയർത്തി അഫ്ഗാനിസ്ഥാൻ. സെഞ്ചുറിയുമായി ഉസൈറുള്ള നിയാസിയിയും (86 പന്തിൽ 101*) ഫൈസൽ ഖാനും (93 പന്തിൽ 110) ഇന്ത്യൻ ബോളർമാരെ അടിച്ച് പറത്തിയപ്പോൾ 310 റൺസാണ് അഫ്ഗാൻ നേടിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് അഫ്ഗാന് നല് വിക്കറ്റ് മാത്രമാണ് നഷ്ടമായത്. ഓപ്പണർ ഉസ്മാൻ സാദത്ത് (39) ഖാലിദ് അഹമ്മദ് സായി (31) പുറത്തായതിന് പിന്നാലെ ഒരുമിച്ച ഉസൈറുള്ളയും ഫൈസലും ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 148 റണ്‍സ് അടിച്ചെടുത്തു. അവസാന ഓവറിൽ സെഞ്ചുറിയിലെത്തിയ ഉസൈറുള്ള പുറത്താകാതെ നിന്നു. ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ട് വിക്കറ്റ് വീതമെടുത്തു.
ഒറ്റക്കളിയും തോൽക്കാതെയാണ് അഞ്ച് തവണ ചാമ്പ്യൻമാരായ ഇന്ത്യ സെമിയിലെത്തിയത്. ജയിക്കുന്നവർ ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടും. ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ 27 റണ്ണിന് തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്.









0 comments