ad
Deshabhimani

ഇന്ത്യക്ക്‌ വമ്പൻ ജയം; വിൻഡീസിനെ ഇന്നിങ്സിനും 140 റൺസിനും തോൽപ്പിച്ചു

iNDIA WEST INDIES AHMEDABAD TEST
വെബ് ഡെസ്ക്

Published on Oct 04, 2025, 02:46 PM | 1 min read

അഹമ്മദാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക്‌ ഉജ്വല വിജയം. ഒരു ഇന്നിങ്സിനും 140 റൺസിനുമാണ് ആതിഥേയർ വിൻഡീസിനെ ചുരുട്ടിക്കെട്ടിയത്. ഇന്ത്യ 448-5 എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ആദ്യ ഇന്നിങ്സിൽ 162 റൺസിന് പുറത്തായ വിൻഡീസ് രണ്ടാമിന്നിങ്സിൽ 146 റൺസിന് പുറത്തായി. ജയത്തോടെ രണ്ടു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.


കെ എൽ രാഹുലിന്റെയും (100), ധ്രുവ്‌ ജുറെലിന്റെയും (125), രവീന്ദ്ര ജഡേജയുടെയും (104*) സെഞ്ചുറികളിൽ 286 റണ്‍സിന്റെ ലീഡാണ് ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ സ്വന്തമാക്കിയത്. മൂന്നാം ദിനം കളി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.


74 പന്തിൽ 38 റണ്‍സെടുത്ത അലിക് അതാന്‍സെയും, 52 പന്തിൽ 25 റണ്‍സെടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സുമാണ് വെസ്റ്റ് ഇന്‍ഡ്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മുൻനിര ബാറ്റർമാരെല്ലാം ഇന്ത്യൻ ബൗളിങ്ങിന് മുന്നിൽ തകർന്നുവീണു.


ഇന്ത്യക്കായി രവീന്ദ്ര ജഡേജ നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകളെടുത്തു. ആദ്യ ഇന്നിങ്സിലെ നാലു വിക്കറ്റുകളും ചേർത്ത് സിറാജ് ആകെ ഏഴു വിക്കറ്റുകൾ നേടി. കുൽദീപ് യാദവിനു രണ്ടും വാഷിങ്ടൻ സുന്ദറിന് ഒരു വിക്കറ്റുമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home