ഇരുപത്തിനാലാം പാർടി കോൺഗ്രസ്: സംഘടന റിപ്പോർട്ടിന് അംഗീകാരം

സീതാറാം യെച്ചൂരി നഗർ (തമുക്കം മെെതാനം, മധുര): സിപിഐ എം ഇരുപത്തിനാലാം പാർടി കോൺഗ്രസിൽ ചർച്ചയ്ക്കും മറുപടിക്കും ശേഷം സംഘടന റിപ്പോർട്ടിന് അംഗീകാരം നൽകി. സമാപന ദിവസം രാവിലെ പിബി അംഗം ബി വി രാഘവുലുവും കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ടും ചർച്ചയ്ക്ക് മറുപടി നൽകി. തുടർന്ന് റിപ്പോർട്ട് ഐകകണ്ഠ്യേന അംഗീകരിച്ചു. പാർടി ഭരണഘടന ഭേദഗതി റിപ്പോർട്ട് പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. പാർടി ഭരണഘടന ഭേദഗതികളും അംഗീകരിച്ചു.











0 comments