Deshabhimani

ഏഴാം നമ്പർ നിശ്ശബ്ദമാകുന്നു; ഒരു തലമുറയുടെ ബാല്യം പവലിയനിലേക്ക്

ms dhoni retirment.
avatar
അബിൻ രാജ് ആർ എസ്

Published on Nov 21, 2026, 06:18 PM | 9 min read

ഒരിക്കൽ നീ നടന്നു മറയുമെന്ന് എനിക്കെന്നും അറിയാമായിരുന്നു. കാലത്തിന് വഴങ്ങാത്തതായി ഭൂമിയിൽ ഒന്നുമില്ലെന്നും, എത്ര വലിയ ഇതിഹാസത്തിനും ഒരുനാൾ പാഡുകൾ അഴിച്ചുവെക്കേണ്ടി വരുമെന്നും ബുദ്ധി എന്നെ പലവട്ടം ഓർമ്മിപ്പിച്ചിരുന്നു. എങ്കിലും, ആ സത്യം മുൻകൂട്ടി അറിഞ്ഞിരുന്നു എന്നതലൊന്നും, അത് യഥാർത്ഥത്തിൽ സംഭവിച്ച നിമിഷത്തെ നേരിടാൻ എന്നെ തെല്ലും പ്രാപ്തനാക്കിയില്ല.


2027ലെ ഐപിഎൽ സീസണിന് മുന്നോടിയായി, തന്റെ നാല്പത്തിയഞ്ചാം വയസിൽ, പ്രിയപ്പെട്ട ഏഴാം നമ്പർ മഞ്ഞക്കുപ്പായം അഴിച്ചുവെച്ച് മഹേന്ദ്ര സിങ് ധോണി കളിക്കളത്തോട് എന്നെന്നേക്കുമായി വിടപറയുമ്പോൾ, ക്രിക്കറ്റ് ലോകത്ത് മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലും വല്ലാത്തൊരു നിശ്ശബ്ദത പടർന്നിരിക്കുന്നു. ആരവങ്ങളില്ല, യാത്രയയപ്പ് മത്സരങ്ങളില്ല, കണ്ണീരരൊഴുക്കുന്ന വിടവാങ്ങൽ പ്രസംഗങ്ങളില്ല. പതിവുപോലെ, തികഞ്ഞ ശാന്തതയോടെ അയാൾ പിച്ചിൽനിന്ന് നിഴലിലേക്ക് മാറിനിൽക്കുകയാണ്.


പക്ഷേ, ഇത്തവണ അയാൾക്ക് ഒരു കണക്കുകൂട്ടൽ പിഴച്ചു. കളിക്കളത്തിൽ ഒരിക്കലും കണക്കുകൂട്ടലുകൾ തെറ്റാത്ത, അമ്പയർമാരുടെ വിധികളെപ്പോലും കൃത്യതകൊണ്ട് തിരുത്തിയെഴുതിയ ആ ചാണക്യന് ജീവിതത്തിൽ തെറ്റിപ്പോയ ഒരേയൊരു കണക്കുകൂട്ടൽ! 2020 ആ​ഗസ്ത് പതിനഞ്ചിന്, വൈകീട്ട് കൃത്യം ഏഴുമണി കഴിഞ്ഞ് ഇരുപത്തിയൊൻപത് മിനിറ്റിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിടപറയുമ്പോൾ അയാൾ പങ്കുവെച്ച ആ വീഡിയോ ആരും മറന്നിട്ടുണ്ടാകില്ല. പശ്ചാത്തലത്തിൽ മുകേഷിന്റെ വിഷാദമധുരമായ ശബ്ദത്തിൽ “മേം പൽ ദോ പൽ കാ ഷായർ ഹൂം...” (ഞാൻ രണ്ടു നിമിഷങ്ങളുടെ മാത്രം കവിയാണ്) എന്ന ഗാനം ഒഴുകുമ്പോൾ, അയാൾ ലളിതമായി കുറിച്ചു: “നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. 19:29 മുതൽ എന്നെ വിരമിച്ചവനായി കണക്കാക്കുക.” താൻ വെറും രണ്ടു നിമിഷത്തേക്ക് വന്ന് തന്റെ നിയോഗം പൂർത്തിയാക്കി നിശ്ശബ്ദനായി അടുത്തയാൾക്ക് വഴിമാറിക്കൊടുക്കുന്ന ഒരു വഴിപോക്കൻ മാത്രമാണെന്ന് ഒരുപക്ഷേ അന്ന് അയാൾ ആത്മാർത്ഥമായി വിശ്വസിച്ചിട്ടുണ്ടാകാം.


എന്നാൽ ഇന്ന്, കളിക്കാരനെന്ന നിലയിലുള്ള തന്റെ നീണ്ട പ്രയാണത്തിന് പൂർണ്ണവിരാമമിടുമ്പോൾ, അയാൾ തിരഞ്ഞെടുത്തത് അതേ ഗാനത്തിന്റെ മറ്റൊരു പതിപ്പാണ്—“മേം ഹർ ഏക് പൽ കാ ഷായർ ഹൂം...” (ഞാൻ ഓരരോ നിമിഷത്തിന്റെയും കവിയാണ്). അതിനനൊപ്പം അയാൾ കുറിച്ച വാക്കുകൾ ഓരരോ ആരാധകന്റെയ ും കണ്ണുനനയിക്കുന്നതായിരുന്നു: “ആരാധകർ എന്നെ തിരുത്തിയിരിക്കുന്നു; അത് സമ്മതിക്കാൻ ഇതിലും നല്ലൊരു പാട്ടില്ല. ഒരുപക്ഷേ എനിക്ക് ആ തെറ്റ് പറ്റാനും, പിന്നീട് അത് തിരുത്തി സമ്മതിക്കാനുമായിരിക്കാം ഈ പാട്ടിന് രണ്ട് പതിപ്പുകൾ ഉണ്ടായത്.” അതെ ക്യാപ്റ്റൻ, നീ തെറ്റായി കണക്കുകൂട്ടിയ ഏക കാര്യം അതുമാത്രമായിരുന്നു. ഞങ്ങളുടെ ജീവിതത്തിൽ നീ ഒരിക്കലും ‘പൽ ദോ പൽ’ മാത്രമായിരുന്നില്ല. ഞങ്ങളുടെ ആഘോഷങ്ങളിലും, നിരാശകളിലും, ബാല്യകാല ഓർമ്മകളിലും, യൗവനത്തിന്റെ തിരക്കുകളിലും—ഞങ്ങളുടെ ഓരരോ നിമിഷത്തിലും നീയൊരു കവിതയായി നിറഞ്ഞുനിന്നു.


മാറിമറിഞ്ഞ കാലങ്ങളിൽ മാറാതെ നിന്ന ഏക സാന്നിധ്യം


ക്യാപ്റ്റൻ, ഞങ്ങൾ നീ ക്രിക്കറ്റ് കളിക്കുന്നത് വെറുതെ കണ്ടിരിക്കുകയായിരുന്നില്ല; നിന്നോടെൊപ്പം വളരുകയായിരുന്നു. സ്കൂൾ വരാന്തകളിലെ ഉച്ചഭക്ഷണ നേരങ്ങളിലെ ക്രിക്കറ്റ് ചർച്ചകളിൽനിന്ന്, കോളേജ് ഹോസ്റ്റലുകളിലെ രാത്രികാല ആരവങ്ങളിലേക്ക്, അവിടെനിന്ന് ജോലിയുടെ സമ്മർദ്ദങ്ങളിലേക്കും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളിലേക്കും ജീവിതം ഞങ്ങളെ കൊണ്ടുപോയി. ചുറ്റുമുള്ള ലോകം വേഗത്തിൽ മാറിമറിഞ്ഞു. നിന്റെ നീളൻ മുടി അപ്രത്യക്ഷമായി, താടിയിൽ നര വീണു, നിനക്ക് ചുറ്റുമുള്ള സഹതാരങ്ങളുടെ മുഖങ്ങൾ മാറി, ക്രിക്കറ്റിന്റെ ശൈലി തന്നെ അടിമുടി മാറി. ഞങ്ങളും ഒരുപാട് മാറി. എങ്കിലും, മാറിക്കൊണ്ടിരുന്ന ആ ജീവിതത്തിൽ മാറാതെ നിന്ന ചുരുക്കം ചില സ്ഥിരസാന്നിധ്യങ്ങളിൽ ഒരാളായിരുന്നു നീ. ഓരരോ തവണയും നീ പവലിയന്റെ പടികളിറങ്ങി മൈതാനത്തേക്ക് നടക്കുമ്പോൾ, പ്രായവും പ്രാരാബ്ധങ്ങളും മറന്ന് ഏതാനും നിമിഷത്തേക്കെങ്കിലും ഞങ്ങൾ വീണ്ടും ആ പഴയ ആവേശഭരിതരായ കുട്ടികളായി മാറുമായിരുന്നു.


വർഷങ്ങളോളം, നീ ക്രീസിലുള്ളിടത്തോളം കാലം ഒരു മത്സരവും അവസാനിച്ചതായി ഞങ്ങൾ വിശ്വസിച്ചിരുന്നില്ല. ലക്ഷ്യം എത്ര അസാധ്യമാകട്ടെ, മറുവശത്ത് വിക്കറ്റുകൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴട്ടെ, കമന്റേറ്റർമാരും കാണികളും ഒരുപോലെ പ്രതീക്ഷ കൈവിടട്ടെ—പക്ഷേ, നെഞ്ചിനുള്ളിൽ താളം തെറ്റാതെ മിടിച്ചിരുന്ന ഒരരൊറ്റ ആശ്വാസമന്ത്രം ഞങ്ങൾക്ക് മതിയായിരുന്നു: “ധോണി ഇപ്പോഴും ക്രീസിലുണ്ട്.” യുക്തിക്ക് നിരക്കാത്ത പ്രതീക്ഷകൾ പോലും യാഥാർത്ഥ്യമാക്കാൻ കഴിയും എന്ന് ഒരു ജനതയെ വിശ്വസിപ്പിച്ച ആ ഒരരൊറ്റ വാചകമാണ് ഇന്ന് ഞങ്ങളിൽനിന്ന് അകലുന്നത്. അവസാന ഓവറിൽ ഇരുപത് റൺസ് വേണമെന്നിരിക്കെയും, ടിവി സ്ക്രീനിന് മുന്നിൽ ശ്വാസമടക്കിപ്പിടിച്ചിരുന്ന്, ആ ഏഴാം നമ്പറുകാരൻ ഗ്ലൗസ് മുറുക്കുമ്പോൾ നമ്മുടെ ഉള്ളിൽ പടർന്നിരുന്ന ആ വിചിത്രമായ സുരക്ഷിതത്വബോധം—അതലൊരു കായികതാരം നൽകുന്ന വിനനോദമായിരുന്നില്ല, അതലൊരു അഭയമായിരുന്നു.


തലൊണ്ണൂറുകളുടെ മുറിവുകളിൽനിന്ന് ചാമ്പ്യന്മാരുടെ ആകാശത്തേക്ക്


മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ക്രിക്കറ്റിന് ആരായിരുന്നു എന്ന് പൂർണ്ണമായി മനസ്സിലാക്കണമെങ്കിൽ, ക്രിക്കറ്റ് കണ്ടു വളർന്ന ഒരു തലമുറയുടെ ഉള്ളിലെ മുറിവുകളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കണം. 1983ൽ കപിലിന്റെ ചെകുത്താന്മാർ ലോകകപ്പ് ഉയർത്തിയതിന്റെ വീരഗാഥകൾ മുതിർന്നവരിൽനിന്ന് കേട്ടുവളർന്ന ഞങ്ങൾക്ക്, എന്നും കണ്ണീരിന്റെയും നിരാശയുടെയും കാലമായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനായ സച്ചിൻ ടെണ്ടുൽക്കറും, രാഹുൽ ദ്രാവിഡും, സൗരവ് ഗാംഗുലിയും, അസ്ഹറുദ്ദീനും, നവ്ജ്യോത് സിങ് സിദ്ധുവും അണിനിരന്ന പ്രതിഭകളുടെ സമ്പന്നമായ നിരയുണ്ടായിട്ടും, നിർണ്ണായക ഘട്ടങ്ങളിൽ കാലിടറുന്ന, ‘കില്ലർ ഇൻസ്റ്റിങ്റ്റ്’ ഇല്ലാത്ത ഒരു ടീമായിരുന്നു നമ്മുടേത്.


വലിയ മത്സരങ്ങളുള്ള ദിവസങ്ങളിൽ സ്കൂളിലും ഓഫീസിലും പോകാതെ ടിവിക്ക് മുന്നിൽ കുത്തിയിരുന്ന ഒരു ജനതയായിരുന്നു ഞങ്ങൾ.

1996ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പിന്റെ സെമിഫൈനലിൽ ശ്രീലങ്കയോട് തകർന്നടിഞ്ഞ്, കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കണ്ണീരണിഞ്ഞു മടങ്ങിയ വിനനോദ് കാംബ്ലിയുടെ മുഖം ഇന്നും ഞങ്ങളുടെ വേദനയാണ്. മൂന്നു വർഷത്തിന് ശേഷം 1999ൽ ഇംഗ്ലണ്ടിലെ ഗാലറികളിൽ “ക്രിക്കറ്റ് ഞങ്ങളുടെ മതമാണ്, സച്ചിൻ ഞങ്ങളുടെ ദൈവമാണ്” എന്ന ബാനറുകൾ ഉയർത്തിപ്പിടിച്ച ഞങ്ങൾ, സിംബാബ്‍വെയ്ക്ക് മുന്നിൽ ഹെൻറി ഒലോംഗയുടെ അവസാന ഓവറിൽ തകർന്നുപോയതും സൂപ്പർ സിക്സിൽ ഓസ്ട്രേലിയയോട് തലോറ്റ് പുറത്തായതും നിസ്സഹായരായി നനോക്കിനിന്നു. പിന്നീട് സൗരവ് ഗാംഗുലി ആ ടീമിന് പോരാട്ടവീര്യത്തിന്റെയും ആക്രമണമോത്സുകതയുടെയും പുതിയൊരു മുഖം നൽകി; വിദേശമണ്ണിൽ പാകിസ്താനെ തലോൽപ്പിക്കാനും ഓസ്ട്രേലിയയിൽ സമനില പിടിക്കാനും ലോർഡ്സിൽ ചരിത്രം കുറിക്കാനും നമ്മെ പഠിപ്പിച്ചു. എന്നിട്ടും, 2003ലെ ലോകകപ്പ് ഫൈനലിൽ ഓസ്ട്രേലിയയ്ക്ക് മുന്നിൽ വീരേന്ദ്ര സേവാഗ് ഒഴികെയുള്ളവർ നിഷ്പ്രഭരായി തകർന്നു വീണപ്പോൾ ഒരു തലമുറ മുഴുവൻ വേദനയോടെ സ്വയം പറഞ്ഞുറപ്പിച്ചു—“ലോകകപ്പ് എന്നത് നമുക്ക് പറഞ്ഞിട്ടുള്ളതല്ല; അത് ഓസ്ട്രേലിയയെപ്പോലുള്ള വമ്പന്മാർക്ക് മാത്രം അവകാശപ്പെട്ടതാണ്.”


ആ നിരാശയുടെ കാർമേഘങ്ങൾക്കിടയിലേക്കാണ് റാഞ്ചിയിലെ സാധാരണ ഇടവഴികളിൽനിന്ന്, നീണ്ട മുടിയും വന്യമായ ഷോട്ടുകളുമായി ഒരു ചെറുപ്പക്കാരൻ കടന്നുവന്നത്. ഫുട്ബോൾ ​ഗോൾകീപ്പറായി മൈതാനത്തെത്തി, അവിചാരിതമായി വിക്കറ്റ് കീപ്പിംഗ് ഗ്ലൗസുകൾ അണിഞ്ഞവൻ. ഇന്ത്യൻ ക്രിക്കറ്റിൽ അതുവരെ വെറും ശരാശരി റോളായി മാത്രം കണ്ടിരുന്ന വിക്കറ്റ് കീപ്പർ എന്ന സ്ഥാനത്തെ, കളിയിലെ ഏറ്റവും നിർണ്ണായകമായ ശക്തികേന്ദ്രമാക്കി മാറ്റിയെഴുതിയവൻ. അവന്റെ തുടക്കം പോലും ഒരു ക്രിക്കറ്റർക്ക് ലഭിക്കാവുന്ന ഏറ്റവും കയ്പേറിയതായിരുന്നു. അരങ്ങേറ്റ ഏകദിനത്തിൽ ബാറ്റ് ചെയ്യാനിറങ്ങി, ക്രീസിലൊന്ന് നിലയുറപ്പിക്കും മുൻപേ പൂജ്യത്തിന് റണ്ണൗട്ടായി മടങ്ങേണ്ടി വന്നവൻ! ആ നിരാശയുടെ പടുകുഴിയിൽനിന്നാണ് അയാൾ ലോകക്രിക്കറ്റിന്റെ കൊടുമുടിയിലേക്ക് നടന്നു കയറിയത്. ഗാംഗുലി കൊളുത്തിയ ആത്മവിശ്വാസത്തിന്റെ തീപ്പൊരിയെ, ആരെയും വെല്ലുവിളിക്കാനും ഏത് കിരീടവും പിടിച്ചെടുക്കാനും ശേഷിയുള്ള ഒരു അഗ്നി​ഗോളമാക്കി മാറ്റിയത് ധോണിയാണ്.


2007ൽ പ്രഥമ ടി20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ആദ്യമായി കൺകുളിർക്കെ കിരീടത്തിൽ മുത്തമിടുന്നത് കാണുമ്പോൾ, ലോകം അമ്പരന്നത് ധോണിയെന്ന നായകന്റെ അസാധാരണമായ മനഃസാന്നിധ്യത്തിന് മുന്നിലായിരുന്നു. പാകിസ്താനെതിരായ ഗ്രൂപ്പ് മത്സരം സമനിലയിലായി ബൗൾ ഔട്ടിലേക്ക് നീങ്ങിയപ്പോൾ, പാക് ബൗളർമാർ പന്ത് സ്റ്റമ്പിന് പുറത്തേക്കെറിഞ്ഞ് പിഴയ്ക്കുമ്പോഴും, ഇന്ത്യൻ ബൗളർമാർ കൃത്യമായി വിക്കറ്റ് തെറിപ്പിച്ചു. പിന്നീട് അതിന്റെ രഹസ്യം പുറത്തുവന്നു— വിക്കറ്റിന് തലൊട്ടുപിന്നിൽ കുത്തിയിരുന്ന ധോണി തന്റെ ബൗളർമാരരോട് പറഞ്ഞത് ഇത്രമാത്രമായിരുന്നു: “സ്റ്റമ്പിലേക്ക് നനോക്കേണ്ട, എന്നെ നനോക്കി എറിയൂ!” അതേ ലോകകപ്പിന്റെ ഫൈനലിൽ, മിസ്ബാഉൾഹഖ് കളി നമ്മുടെ കൈകളിൽനിന്ന് തട്ടിയെടുക്കുമെന്ന് ഉറപ്പിച്ച അവസാന ഓവറിൽ പന്ത് ജോഗീന്ദർ ശർമ്മയുടെ കൈകളിലേക്ക് വെച്ചുകൊടുക്കാൻ ധോണിക്ക് മാത്രമേ ചങ്കൂറ്റമുണ്ടായിരുന്നുള്ളൂ.


പിന്നാലെ വന്നു 2011 ഏപ്രിൽ രണ്ട്. മുംബൈ വാംഖഡെ സ്റ്റേഡിയം. ഇരുപത്തിയെട്ട് വർഷത്തെ കാത്തിരിപ്പിന്റെ ഭാരം മുഴുവൻ ആ ഒരരൊറ്റ ഷോട്ടിൽ അലിഞ്ഞുചേർന്ന രാത്രി. ലോങ് ഓണിന് മുകളിലൂടെ പന്ത് ഗാലറിയിലേക്ക് പറന്നപ്പോൾ, ആ സിക്സർ ചെന്നുപതിച്ചത് നൂറ്റിമുപ്പത് കോടി ഇന്ത്യക്കാരുടെ ഹൃദയങ്ങളിലേക്കായിരുന്നു. ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ ഇതിഹാസമായ സച്ചിൻ ടെണ്ടുൽക്കർക്കുള്ള ഏറ്റവും മനനോഹരമായ സമർപ്പണമായി ആ ലോകകപ്പ് മാറി. വിരാട് കോഹ്ലിയും യുവതാരങ്ങളും സച്ചിനെ തലോളിലേറ്റി വാംഖഡെയെ വലംവെക്കുമ്പോൾ, ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും സമ്മോഹനമായ ആ നിമിഷത്തിന് തിരക്കഥയെഴുതിയ നായകൻ ആരവങ്ങളിൽനിന്ന് മാറിനിന്ന് ശാന്തമായി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. തുടർന്ന് 2013ൽ ചാമ്പ്യൻസ് ട്രോഫിയും സ്വന്തമാക്കി ഐസിസിയുടെ മൂന്ന് പ്രധാന കിരീടങ്ങളും നേടുന്ന ലോകത്തിലെ ഏക നായകനായി അയാൾ ചരിത്രത്തിൽ സ്വന്തം പേര് കൊത്തിവെച്ചു. മില്ലേനിയലുകളെയും ജെൻസിയെയും കൊണ്ട് “ഞങ്ങൾ ചാമ്പ്യന്മാരാണ്, ഞങ്ങൾക്ക് ജയിക്കാനറിയാം” എന്ന് നെഞ്ചുവിരിച്ചു പറയിപ്പിച്ച നായകൻ!


ശബ്ദങ്ങളില്ലാത്ത നായകത്വവും സ്റ്റമ്പുകൾക്ക് പിന്നിലെ ചാണക്യനും


ധോണി ഞങ്ങൾക്ക് നൽകിയത് കേവലം ട്രോഫികളും റൺസുകളും മാത്രമായിരുന്നില്ല; ജീവിതത്തെ എങ്ങനെ നേരിടണമെന്ന നിശ്ശബ്ദമായ പാഠങ്ങൾ കൂടിയായിരുന്നു. ശാന്തത എന്നത് ദൗർബല്യമല്ലെന്നും, നേതൃത്വത്തിന് ഒരിക്കലും ഒച്ചപ്പാടിന്റെയോ ആക്രോശങ്ങളുടെയോ ആവശ്യമില്ലെന്നും അയാൾ ഞങ്ങളെ പഠിപ്പിച്ചു. താങ്ങാനാവാത്ത സമ്മർദ്ദങ്ങൾക്ക് നടുവിലും പതറാതെ കാത്തിരിക്കാനും, ചിന്തിക്കാനും, കൃത്യമായ നിമിഷത്തിൽ ആഞ്ഞടിക്കാനും അയാൾ മാതൃകയായി. കളി എപ്പോഴും അവസാന ഓവർ വരെ നീട്ടിക്കൊണ്ടുപോയി എതിരാളികളുടെ ക്ഷമയെ പരീക്ഷിക്കുന്ന ആ ശൈലി ജീവിതത്തിലും ഞങ്ങൾക്ക് പ്രചോദനമായി—ഒരിക്കലും നേരത്തെ പരാജയം സമ്മതിക്കരുത്, അവസാന പന്ത് എറിയും വരെ പ്രതീക്ഷ കൈവിടരുത്!


വിക്കറ്റിന് പിന്നിൽ അയാളൊരു യന്ത്രമനുഷ്യന്റെ കൃത്യതയുള്ള കലാകാരനായിരുന്നു. ഒരു ബൗളർ സിക്സർ വഴങ്ങി പതറുന്ന നിമിഷം, ചിലന്തി വല നെയ്യുന്ന വേഗത്തിൽ അയാൾ ഫീൽഡർമാരെ മാറ്റിനിർത്തും; അടുത്ത പന്തിൽ ഓഫ് സ്റ്റമ്പിന് പുറത്തോ ഒരു സ്ലോവർ ബോളിലോ ബാറ്റ്സ്മാൻ കൃത്യമായി ആ കെണിയിൽ വീണിരിക്കും. അമ്പയർമാരുടെ വിധികളെപ്പോലും തലകുലുക്കി തിരുത്തിക്കുറിച്ച് ഡിആർഎസിനെ ലോകം മുഴുവൻ ‘ധോണി റിവ്യൂ സിസ്റ്റം’ എന്ന് വിളിച്ചത് അയാളുടെ ആ അസാമാന്യമായ നിരീക്ഷണപാടവം കൊണ്ടാണ്. ടീമിന്റെ നന്മയ്ക്കുവേണ്ടി, ഫീൽഡിൽ വേഗത കുറഞ്ഞവരാണെന്ന് തലോന്നിയാൽ വമ്പൻ സൂപ്പർതാരങ്ങളെപ്പോലും മാറ്റിനിർത്താൻ മടിക്കാത്ത

ആ കടുത്ത നിർവികാരതയും ധോണിയെ മറ്റുള്ളവരിൽനിന്ന് വ്യത്യസ്തനാക്കി. റണ്ണുകൾക്കിടയിലെ കരുത്തുറ്റ ഓട്ടവും യോർക്കറുകളെപ്പോലും ഗാലറിയിലേക്ക് പറത്തുന്ന ആ അവിശ്വസനീയമായ ഹെലികോപ്റ്റർ ഷോട്ടും ലോകം വാ പൊളിച്ചു നോക്കിനിന്നു.


ചെപ്പോക്കിന്റെ ‘തല’യും രാജ്യമാകെ പടർന്ന മഞ്ഞക്കടലും


ദേശീയ കുപ്പായം അഴിച്ചുവെച്ചിട്ട് ആറു വർഷം പിന്നിട്ടിട്ടും, ധോണിയെന്ന ആവേശം ഞങ്ങളിൽനിന്ന് ഒട്ടും മാഞ്ഞുപോകാതിരുന്നത് ചെന്നൈ സൂപ്പർ കിംങ്സിന്റെ മഞ്ഞക്കുപ്പായം കൊണ്ടാണ്. ധോണിയുടെ ഐപിഎൽ കാലം കേവലം ഒരു കളിക്കാരന്റെ കരിയറായിരുന്നില്ല; അത് സിഎസ്കെ എന്ന ഫ്രാഞ്ചൈസിയുടെ ആത്മാവും ചരിത്രവുമായിരുന്നു. 2008ൽ ഐപിഎൽ പിറവിയെടുക്കുമ്പോൾ, ഇന്ത്യയ്ക്ക് ട്വിന്റി 20 ലോകകപ്പ് നേടിക്കൊടുത്ത ആ നായകനെ സ്വന്തമാക്കാൻ ഫ്രാഞ്ചൈസികൾക്കിടയിൽ നടന്ന വലിയ പോരാട്ടത്തിനനൊടുവിൽ ചെന്നൈ അയാളെ പൊന്നുംവില കൊടുത്ത് കൂടെക്കൂട്ടി. പതിനെട്ട് വർഷക്കാലം—2016, 2017 വർഷങ്ങളിലെ വിലക്കിന്റെ രണ്ടു വർഷങ്ങൾ പൂനെയിൽ കളിച്ചത് ഒഴിച്ചുനിർത്തിയാൽ—അയാളുടെ ഹൃദയം തുടിച്ചത് ചെന്നൈയ്ക്ക് വേണ്ടിയായിരുന്നു. തമിഴ്നാട് അയാളെ തങ്ങളുടെ സ്വന്തം ‘തല’യായി ഹൃദയത്തിൽ പ്രതിഷ്ഠിച്ചു.


ഐപിഎല്ലിൽ ചെന്നൈയ്ക്ക് ഒരരൊറ്റ ​ഹോം ഗ്രൗണ്ടായിരുന്നില്ല ഉണ്ടായിരുന്നത്; ഇന്ത്യയിലെ ഏത് സ്റ്റേഡിയത്തിൽ അവർ ഇറങ്ങിയാലും, എതിരാളികൾ തങ്ങളുടെ ഉരുക്കുകോട്ടയെന്ന് അഭിമാനിക്കുന്ന മൈതാനങ്ങൾ പോലും മഞ്ഞ പുതച്ചു കിടന്നു. ആ മഞ്ഞക്കടൽ ഇരമ്പിയത് ഒരരൊറ്റ മനുഷ്യന് വേണ്ടിയായിരുന്നു—മഹേന്ദ്ര സിങ് ധോണി! എതിർടീമിന്റെ ആരാധകർ പോലും ധോണി ബാറ്റ് ചെയ്യാനിറങ്ങുമ്പോൾ എഴുന്നേറ്റുനിന്ന് കയ്യടിച്ച കാഴ്ച ഇന്ത്യൻ കായിക ചരിത്രത്തിൽ മറ്റാർക്കും അവകാശപ്പെടാനില്ലാത്ത ആദരവായിരുന്നു. 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ ചെന്നൈയുടെ മത്സരത്തിൽ, ശിവം ദുബെ പുറത്തായപ്പോൾ ചെപ്പോക്കിലെ സകല കണ്ണുകളും ഡ്രസ്സിംഗ് റൂമിന്റെ പടികളിലേക്ക് തറഞ്ഞുനിന്നു. ആദ്യം പിച്ചിലേക്ക് നടന്നു വന്ന രവീന്ദ്ര ജഡേജയെക്കണ്ട് നിരാശയോടെ തലയിൽ കൈവെച്ച ആരാധകരെ ചിരിപ്പിച്ചുകൊണ്ട്, ജഡേജ പെട്ടെന്ന് തിരിച്ചു നടന്ന് വഴിയൊരുക്കിയപ്പോൾ കടന്നുവന്ന ആ ഏഴാം നമ്പറിന് ലഭിച്ച ഇരമ്പൽ ഇന്നും കാതുകളിലുണ്ട്. ധധോണിക്കായുള്ള ആ കാത്തിരിപ്പുകൾ പോലും ആരാധകർക്ക് അത്രമേൽ സുഖമുള്ള ഒരു അനുഭവമായിരുന്നു.


ചെന്നൈയുടെ ഐതിഹാസിക യാത്രയിലെ ഓരരോ ഏടിലും അയാളുടെ കൈയൊപ്പുണ്ട്. 2008ലെ പ്രഥമ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിച്ചെങ്കിലും രാജസ്ഥാൻ റോയൽസിനനോട് അവസാന പന്തിൽ കിരീടം കൈവിട്ടു. എന്നാൽ 2010ൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ചെന്നൈ ആദ്യ കിരീടം അണിഞ്ഞപ്പോൾ, സുരേഷ് റെയ്നയുടെ വെടിക്കെട്ടും ധോണിയുടെ തന്ത്രങ്ങളും ചേർന്ന് ഐപിഎല്ലിൽ ഒരു പുതിയ വിജയസംസ്കാരത്തിന് അടിത്തറയിട്ടു; അതേ വർഷം ചാമ്പ്യൻസ് ലീഗ് ടി20 കിരീടവും ചെപ്പോക്കിലെത്തി. 2011ൽ ആർസിബിയെ 58 റൺസിന് തലോൽപ്പിച്ച് തുടർച്ചയായി രണ്ട് കിരീടങ്ങൾ നേടുന്ന ആദ്യ ടീമായി സിഎസ്കെ മാറി. 2012, 2013, 2015 ഫൈനലുകളിൽ കാലിടറിയെങ്കിലും ചെന്നൈയുടെ അടങ്ങാത്ത പോരാട്ടവീര്യത്തിന് മാറ്റമുണ്ടായില്ല.


രണ്ടു വർഷത്തെ വിലക്കിന് ശേഷം 2018ൽ ധധോണിയും റെയ്നയും ബ്രാവോയും ജഡേജയുമടങ്ങുന്ന പഴയ പടക്കുതിരകൾ വീണ്ടും മഞ്ഞക്കുപ്പായത്തിൽ എത്തിയപ്പോൾ, പ്രായം തളർത്തിയവരുടെ സംഘമെന്ന് കളിയാക്കി എതിരാളികൾ അവരെ ‘ഡാഡീസ് ആർമി’ എന്ന് വിളിച്ചു. ആ പരിഹാസങ്ങൾ ഏറ്റുവാങ്ങിയിരുന്ന കാലത്താണ്, 16 മത്സരങ്ങളിൽനിന്ന് 75ഓളം ശരാശരിയിലും 150ന് മുകളിൽ

സ്ട്രൈക്ക് റേറ്റിലും 455 റൺസ് അടിച്ചുകൂട്ടി ധധോണി മുന്നിൽനിന്ന് പടനയിച്ചതും, ഫൈനലിൽ ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകർത്ത് തിരിച്ചുവരവ് കിരീടത്തോടെ ആഘോഷിച്ചതും! 2019ലെ ഫൈനലിൽ മുംബൈയോട് ഒരരൊറ്റ റൺസിന് തലോറ്റതും, ആ മത്സരത്തിലെ ധധോണിയുടെ വേദനിപ്പിക്കുന്ന റണ്ണൗട്ടും ആരാധകരുടെ ഉള്ളിലെ ഉണങ്ങാത്ത നനോവായി ഇന്നും അവശേഷിക്കുന്നു. 2020ൽ ആദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായപ്പോൾ എഴുതിത്തള്ളിയവർക്ക് മുന്നിൽ, 2021ൽ കൊൽക്കത്തയെ തകർത്ത് നാലാം കിരീടവുമായാണ് അയാൾ മറുപടി നൽകിയത്.


എങ്കിലും, ചെന്നൈ ആരാധകരുടെ ഓർമ്മകളുടെ ഫ്രെയിമിൽ ഒരു തരി പൊടിപോലും പിടിക്കാതെ എന്നും തിളങ്ങിനിൽക്കുന്ന ചിത്രം 2023ലെ ആ അഹമ്മദാബാദ് രാത്രിയാണ്. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ അവസാന ഓവറിൽ ജയിക്കാൻ 13 റൺസ്; അവസാന രണ്ട് പന്തിൽ 10 റൺസ്. ക്രീസിൽ രവീന്ദ്ര ജഡേജ. അഞ്ചാം പന്തിൽ സിക്സറും അവസാന പന്തിൽ ബൗണ്ടറിയും പിറന്ന് ചെന്നൈ അഞ്ചാം കിരീടം അവിശ്വസനീയമായി പിടിച്ചെടുത്ത ആ നിമിഷം, ഭ്രാന്തമായ ആവേശത്തോടെ മൈതാനത്തുകൂടി ഓടിയെത്തിയ ജഡേജയെ എടുത്തുയർത്തി വാരിപ്പുണർന്ന ധധോണി! ജീവിതത്തിലൊരിക്കലും വികാരങ്ങൾക്ക് അടിമപ്പെടാതിരുന്ന ‘ക്യാപ്റ്റൻ കൂളിന്’ പൊടുന്നനെ ഒരു നിമിഷത്തേക്ക് സകല നിയന്ത്രണങ്ങളും നഷ്ടമായി കണ്ണുനിറഞ്ഞ ആ കാഴ്ച—അതായിരുന്നു ധധോണിയും ആ ടീമും തമ്മിലുള്ള ആത്മബന്ധത്തിന്റെ പരകോടി.


കണക്കുകളിലെ ഇതിഹാസം: എം എസ് ധധോണി


അന്താരാഷ്ട്ര കിരീടങ്ങൾ- ഐസിസി ടി20 ലോകകപ്പ് (2007), ഏകദിന ലോകകപ്പ് (2011), ചാമ്പ്യൻസ് ട്രോഫി (2013) — മൂന്ന് ഐസിസി കിരീടങ്ങളും നേടിയ ഏക നായകൻ.


ഐപിഎൽ/ സിഎസ്കെ നേട്ടങ്ങൾ5 ഐപിഎൽ കിരീടങ്ങൾ (2010, 2011, 2018, 2021, 2023), 10 ഫൈനലുകൾ, 2 ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങൾ. ഐപിഎൽ ബാറ്റിംഗ് & നായകത്വം 5,439 റൺസ് (സിഎസ്കെയ്ക്കായി 5,314 റൺസ്) • ശരാശരി: 38.30 • സ്ട്രൈക്ക് റേറ്റ്: 137 • ക്യാപ്റ്റനായി 226 മത്സരങ്ങളിൽ 133 വിജയങ്ങൾ. പുതിയ അധ്യായംകളിക്കാരനായി വിരമിക്കൽ (നവംബർ 2026) • ചെന്നൈ സൂപ്പർ കിംങ്സിന്റെ മെന്റർ എന്ന പുതിയ റോളിൽ ഡഗൗട്ടിൽ തുടരും.


സായംസന്ധ്യയിലെ പോരാട്ടവും ഡഗൗട്ടിലേക്കുള്ള പടിയിറക്കവും


2023ലെ ആ അഞ്ചാം കിരീടത്തിന് പിന്നാലെ, ഭാവിയെ കരുതി നായകസ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് കൈമാറുമ്പോൾ അയാളുടെ മനസ്സിൽ കൃത്യമായ ദീർഘവീക്ഷണമുണ്ടായിരുന്നു. ഫിറ്റ്നസ് അനുവദിക്കാത്തതിനാൽ ബാറ്റിംഗിൽ ഏറെ താഴെയിറങ്ങിയ 2025 സീസണിൽ, ഒരു അൺക്യാപ്പ്ഡ് താരമായി ഫിനിഷറുടെ റോളിൽ മാത്രം ഒതുങ്ങിയപ്പോഴും, അവസാനത്തെ പത്തോ പതിനഞ്ചോ പന്തുകൾ നേരിടാൻ അയാൾ ക്രീസിലേക്ക് നടന്നുവരുന്നത് കാണാൻ മാത്രം സ്റ്റേഡിയങ്ങൾ തിങ്ങിനിറഞ്ഞു. ആ പ്രായത്തിലും എതിർ ബൗളർമാരുടെ മുട്ടിടിക്കാൻ ആ പേര് മാത്രം മതിയായിരുന്നു. പക്ഷേ, കാലവും പരിക്കും ഒടുവിൽ വില്ലനായി എത്തി. 2026 സീസണിൽ പരിക്കുമൂലം അയാൾക്ക് ഒരരൊറ്റ മത്സരത്തിൽപ്പോലും കളത്തിലിറങ്ങാൻ കഴിഞ്ഞില്ല. അപ്പോഴും വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് “സമയമായിട്ടില്ല, എന്റെ മനസ്സും ശരീരവും ഇപ്പോഴും ഈ മൈതാനങ്ങളിൽ തന്നെയാണ്” എന്നായിരുന്നു അയാളുടെ മറുപടി. ആ മഞ്ഞക്കുപ്പായം അഴിച്ചുവെക്കാൻ അയാളുടെ മനസ്സ് അത്രമേൽ വിമുഖത കാണിച്ചിരുന്നു. ഒടുവിൽ, നാല്പത്തിയഞ്ചാം വയസ്സിൽ, ശരീരത്തിന്റെ പരിമിതികളെ ശാന്തമായി അംഗീകരിച്ചുക ൊണ്ട് അയാൾ ആ കടുത്ത തീരുമാനമെടുത്തിരിക്കുന്നു.


വേദനിക്കുന്ന ആരാധകർക്ക് ഒരു ചെറിയ ആശ്വാസം ബാക്കിയുണ്ട്. മഞ്ഞക്കുപ്പായം തുടരും, സിഎസ്കെ ഇനിയും പോരാും. കളിക്കളത്തിൽനിന്ന് ബാറ്റും ഗ്ലൗസും അഴിച്ചുവെക്കുന്ന ധധോണി, ചെന്നൈ സൂപ്പർ കിങ്സിന്റെ മെന്റർ എന്ന പുതിയ റോളിൽ ഡഗൗട്ടിൽ തന്ത്രങ്ങളൊരുക്കാൻ ഇനിയുമുണ്ടാകും. അത്ര പെട്ടെന്ന് പറിച്ചെറിയാനാകുന്ന ബന്ധമല്ലല്ലോ അത്. യുവതാരങ്ങൾക്ക് അയാളുടെ സാന്നിധ്യം നൽകുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല. എങ്കിലും, എത്രയൊക്കെ സമാധാനിച്ചാലും, ഇനിയൊരിക്കലും പഴയതുപോലെയാകില്ലല്ലോ ക്യാപ്റ്റൻ! പവലിയന്റെ പടികളിറങ്ങി നീ മൈതാനത്തേക്ക് നടക്കുന്നതും, ഗ്ലൗസുകൾ നേരെയാക്കി സ്കോർബോർഡിലേക്ക് ആ ഒറ്റനനോട്ടം നനോക്കുന്നതും, അസാധ്യമായതെന്തോ ഇപ്പോൾ സംഭവിക്കുമെന്ന് ഞങ്ങളെ വിശ്വസിപ്പിക്കുന്നതും ഇനി കാണാനാകില്ലല്ലോ. അവസാന ഓവറുകളിൽ ആ ഹെലികോപ്റ്റർ ഷോട്ടുകൾ ആകാശത്തേക്ക് ഉയരില്ലല്ലോ. ഇനി ഓരരോ തവണ സിഎസ്കെ ബാറ്റിംഗിനിറങ്ങുമ്പോഴും, ഒരു വിക്കറ്റ് വീഴുമ്പോൾ, അറിയാതെ തന്നെ നമ്മുടെ കണ്ണുകൾ ഡ്രസ്സിംഗ് റൂമിന്റെ വാതിലിലേക്ക് നീളും—ആ ഏഴാം നമ്പർ ജഴ്സിക്കായി വെറുതെ കൊതിച്ചുകൊണ്ട്!


വിട, എന്നെന്നും ഞങ്ങളുടെ ക്യാപ്റ്റൻ


ഇന്ന് എനിക്ക് തലോന്നുന്നത് വെറുമൊരു ക്രിക്കറ്റർ വിരമിച്ചു എന്നല്ല. എന്റെ ബാല്യത്തിന്റെ, എന്റെ കൗമാരത്തിന്റെ, എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഓർമ്മകളുടെ ഒരു വലിയ ഭാഗം നിന്നോടെൊപ്പം നിശ്ശബ്ദമായി പവലിയനിലേക്ക് നടന്നു മറഞ്ഞു എന്നാണ്. അയാളുടെ പേര് മഹേന്ദ്ര സിങ് ധധോണിയെന്നാകുന്നു. ഒരു സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് ആകാശത്തോളം ചിറകുനൽകിയവൻ. ട്രോഫികൾക്കും, ഹെലികോപ്റ്റർ ഷോട്ടുകൾക്കും, മിന്നൽ വേഗത്തിലുള്ള സ്റ്റമ്പിങ്ങുകൾക്കും, അവിശ്വസനീയമായ ഫിനിഷുകൾക്കും ഒരായിരം നന്ദി. പക്ഷേ, അതിനെല്ലാമുപരി, പ്രതീക്ഷ വെക്കുന്നത് തന്നെ വിഡ്ഢിത്തമാണെന്ന് തലോന്നിയ നിമിഷങ്ങളിൽ ഞങ്ങൾക്ക് പ്രതീക്ഷ നൽകിയതിന്—ഒരായിരം നന്ദി.


ഒരു കളിക്കാരനായി നീ ഇനി പിച്ചിലേക്ക് ഇറങ്ങില്ലായിരിക്കാം ക്യാപ്റ്റൻ. പക്ഷേ, ഞങ്ങളുടെ ഹൃദയങ്ങളിലെ മൈതാനത്ത്, ഏഴാം നമ്പർ കുപ്പായമണിഞ്ഞ്, സ്റ്റമ്പുകൾക്ക് പിന്നിൽ ആ ശാന്തമായ നനോട്ടവുമായി നീ എന്നും അവിടെത്തന്നെ ഉണ്ടാകും—അവസാന പന്ത് എറിയും വരെ ഒരു കളിയും അവസാനിച്ചിട്ടില്ലെന്ന് ഞങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്. നീ ഒരിക്കൽ കരുതി നീ രണ്ടു നിമിഷങ്ങളുടെ മാത്രം കവിയാണെന്ന്. പക്ഷേ, നീ ഞങ്ങളുടെ ഓരരോ നിമിഷത്തിന്റെയും കവിയായി മാറി.


എല്ലാത്തിനും നന്ദി, മഹി. അന്നും നീ ഞങ്ങളുടെ ക്യാപ്റ്റനായിരുന്നു. ഇനി എന്നും നീ ഞങ്ങളുടെ ക്യാപ്റ്റനായിരിക്കും.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home