Deshabhimani

10 ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ജിഎസ്ടി ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് 1.86 കോടി രൂപ പിടിച്ചെടുത്തു

job
വെബ് ഡെസ്ക്

Published on Nov 21, 2026, 05:50 PM | 1 min read

പഞ്ച്കുള: 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടിയിലായ സെൻട്രൽ ജിഎസ്ടി സൂപ്രണ്ട് ലവ്കുശ് കുമാറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ 1.86 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. ഹരിയാനയിലെ പഞ്ച്കുളയിൽ ജോലി ചെയ്യുന്ന ഇയാളെ നവംബർ 19നാണ് സിബിഐ അറസ്റ്റ് ചെയ്തത്.


ഒരു സ്വകാര്യ സ്ഥാപനത്തിന് ജിഎസ്ടി നടപടികളിൽ ഇളവ് നൽകാനും കനത്ത പിഴ ഒഴിവാക്കാനുമായി ഉദ്യോഗസ്ഥൻ ആദ്യം 50 ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിന്നീട് ഇത് 25 ലക്ഷമായി ഉറപ്പിച്ചു. ആദ്യ ഗഡുവായ 10 ലക്ഷം രൂപ പഞ്ച്കുളയിൽ വെച്ച് വാങ്ങുന്നതിനിടെ സിബിഐ ഒരുക്കിയ കെണിയിൽ കുടുങ്ങുകയുമായിരുന്നു.


നവംബർ 20ന് ഇയാളുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 24.29 ലക്ഷം രൂപയും, ഏകദേശം 15.65 ലക്ഷം രൂപ മൂല്യമുള്ള വിദേശ കറൻസികളും കണ്ടെടുത്തു. കൂടാതെ 1.46 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണാഭരണങ്ങൾ, സ്വർണ്ണക്കട്ടികൾ, വെള്ളി എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.


ഉദ്യോഗസ്ഥന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ആറ് ബാങ്ക് അക്കൗണ്ടുകൾ, നിക്ഷേപങ്ങൾ, ലൈഫ് ഇൻഷുറൻസ് പോളിസി, ഭൂമി-വാഹന ഇടപാടുകൾ എന്നിവയുടെ രേഖകളും സിബിഐ പിടിച്ചെടുത്തു. ഇവ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home