Deshabhimani

കാർ കടയിലേക്ക് ഇടിച്ചുകയറി; കുഞ്ഞ് അടക്കം അഞ്ച് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്| വീഡിയോ

CAR ACCIDENT.jpg
വെബ് ഡെസ്ക്

Published on Nov 21, 2026, 05:23 PM | 1 min read

തിരുവനന്തപുരം: നിയന്ത്രണം വിട്ടകാർ കടയിലേക്ക് ഇടിച്ചുകയറിയ അപകടത്തിൽ കുഞ്ഞടക്കം അഞ്ച് പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെടുമങ്ങാട്- വിതുര റോഡിൽ ശനിയാഴ്ച ഉച്ചയോടെയാണ് അപകമുണ്ടായത്. കാറിൽ ഉണ്ടായിരുന്നവർക്കും പരിക്കില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.


റോഡരികിലെ കടയ്ക്ക് മുന്നിൽ കൈക്കുഞ്ഞുമായി അമ്മയും മറ്റ് മൂന്ന് പേരും സംസാരിച്ചു നിൽക്കുകയായിരുന്നു. ഈ സമയം നിയന്ത്രണം വിട്ടെത്തിയ കാർ ഇവർക്ക് തൊട്ടരികിലൂടെ കുതിച്ചെത്തി കടയിലേക്ക് ഇടിച്ചുകയറിയത്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home