ജോലി സമ്മര്‍ദ്ദം; ഹരിദ്വാറില്‍ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്ത് ഡ്രൈവർ

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥന് നേരെ വെടിയുതിർത്ത് ഡ്രൈവർ. ഹരിദ്വാറിലെ ഐബി ഉദ്യോഗസ്ഥനായ സിപി നൗട്ട്യാലാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ വിനോദ് നേഗിയെന്ന ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
വാഹനത്തിനുള്ളിൽ ഇരിക്കുമ്പോഴാണ് നൗട്ട്യാലിന് നേരെ പ്രതി വെടിവെയ്പ് നടത്തിയത്. ഉദ്യോഗസ്ഥന്റെ തലയ്ക്കരികിലൂടെ ബുള്ളറ്റ് കടന്നുപോയെന്നും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
പരിക്കേറ്റ ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി സമ്മർദ്ദമാണ് വെടിവെയ്പ്പിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിനോദ് നേഗിയ്ക്കെതിരെ പൊലീസ് കേസെടുത്തു. അനധികൃത തോക്ക് ഉപയോഗിച്ചാണ് പ്രതി വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു.








0 comments