ad
Deshabhimani

പുതിയ ദൗത്യത്തിനൊരുങ്ങി ഐഎസ്ആർഒ; ജിസാറ്റ് - 1 എ വിക്ഷേപണം സെപ്തംബർ നാലിന്

isro.

GSAT-19 | image: isro

വെബ് ഡെസ്ക്

Published on Aug 30, 2026, 02:08 PM | 2 min read

ന്യൂഡൽഹി : നീണ്ട എട്ട് മാസം ലോഞ്ചിങ് പാഡില്‍ നിന്ന് മാറി നിന്ന ശേഷം മറ്റൊരു വിക്ഷേപണത്തിനൊരുങ്ങി ഐഎസ്ആർഒ( ഇന്ത്യൻ സ്പെയിസ് റിസർച്ച് ഓർ​ഗനൈസേഷൻ). തുടർച്ചയായ രണ്ട് പിഎസ്എൽവി പരാജയങ്ങൾക്ക് ശേഷമാണ് ജിസാറ്റ് 1 എയുടെ വിക്ഷേപണം.


സെപ്തംബർ നാലിന് ഭൗമനിരീക്ഷണ ഉപ​ഗ്രഹങ്ങളിലൊന്നായ ജിസാറ്റ് 1 എ ജിഎസ്എൽവി റോക്കറ്റിൽ വിക്ഷേപിക്കും. ദൗത്യത്തിലൂടെ നിർണായക തിരിച്ചുവരവിനാണ് ഐഎസ്ആർഒ തയ്യാറെടുക്കുന്നതെന്ന് ചെയർമാൻ ഡോ. വി നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു. 2021 ൽ പരാജയപ്പെട്ട ജിസാറ്റ് 1 ന്റെ പിൻ​ഗാമിയാണ് ജിസാറ്റ് 1 എ. 2021 ഓഗസ്റ്റ് 12 ന് ജിഎസ്എൽവി- എഫ്10 റോക്കറ്റ് വഴി വിക്ഷേപിച്ച ജിസാറ്റ്-1 റോക്കറ്റിന്റെ ക്രയോജനിക് അപ്പർ സ്റ്റേജിലുണ്ടായ സാങ്കേതിക തകരാർ മൂലം പരാജയപ്പെടുകയായിരുന്നു. ലിക്വിഡ് ഹൈഡ്രജൻ ഇന്ധന ടാങ്കിലെ വെന്റ് ആൻഡ് റിലീഫ് വാൽവിലുണ്ടായ ചോർച്ചയാണ് കാരണം.


ജിസാറ്റ് 1 എ യുടെ പ്രത്യേകതകൾ


ഭൂമിയിലെ മാറ്റങ്ങൾ അതിവേ​ഗം നിരീക്ഷിക്കാൻ കഴിയുന്ന ഭൗമനിരീക്ഷണ ഉപ​ഗ്രഹമാണ് ജിസാറ്റ് 1 എ അഥവ EOS 5. ഏകദേശം 2,367 കിലോ​ഗ്രാം ഭാരമുള്ള ജിസാറ്റ് 1 എ 36000 കിലോമീറ്റർ ഉയരത്തിൽ ജിയോസിൻക്രണസ് ഭ്രമണപഥത്തിലാണ് എത്തിക്കുന്നത്. സാധാരണ ഭൂനിരീക്ഷണ ഉപഗ്രഹങ്ങൾ ഭൂമിയെ വലംവെക്കുമ്പോൾ നിശ്ചിത സമയത്ത് മാത്രമേ ഒരു പ്രദേശത്തിന്റെ ചിത്രം മാത്രമാണ് എടുക്കുന്നത്. എന്നാൽ ജിസാറ്റ്-1എ ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ പ്രവർത്തിക്കുന്നതിനാൽ ചെയ്യുന്നതിനാൽ ഇന്ത്യയെയും സമീപ പ്രദേശങ്ങളെയും ഒരേ സ്ഥാനത്ത് നിന്ന് തുടർച്ചയായി നിരീക്ഷിക്കാൻ സാധിക്കും. വിശാലമായ ഭൂപ്രദേശങ്ങളുടെ വ്യക്തമായ ചിത്രങ്ങൾ ഓരോ 30 മിനിറ്റിലും പകർത്താൻ ഉപ​ഗ്രഹത്തിനാകും.


ചുഴലിക്കാറ്റ്, മേഘവിസ്‌ഫോടനം, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടി അറിയാനും, ദുരന്ത സമയത്ത് വേഗത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഇതിലെ വിവരങ്ങൾ ഏറെ സഹായിക്കുമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി. കാർഷിക-പരിസ്ഥിതി നിരീക്ഷണത്തിനും ഉപ​ഗ്രഹം സഹായിക്കും. വിളകളുടെ വളർച്ചാ പുരോഗതി, വരൾച്ചാ ബാധിത പ്രദേശങ്ങൾ, ജലലഭ്യത, വനനശീകരണം, സമുദ്രത്തിലെ മാറ്റങ്ങൾ എന്നിവ കൃത്യമായി വിലയിരുത്താൻ സഹായകമാണ്.

അതിർത്തി മേഖലകളിലെയും സമുദ്ര മേഖലകളിലെയും തത്സമയ ചലനങ്ങൾ നിരീക്ഷിക്കാൻ സാധിക്കുന്നതിനാൽ ഇതൊരു സിവിലിയൻ-സ്ട്രാറ്റജിക് (Civilian-Strategic) ഉപഗ്രഹമായും കണക്കാക്കപ്പെടുന്നു. അത്യാധുനിക മൾട്ടിസ്പെക്ട്രൽ, ഹൈപ്പർസ്പെക്ട്രൽ സെൻസറുകളും 700 എം എം റിറ്റ്ചി-ക്രെറ്റിയൻ ടെലിസ്‌കോപ്പും

ഉപഗ്രഹത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home