ad
Deshabhimani

രണ്ടാം ദിനത്തിൽ മത്സരച്ചൂട്; വേദികളിൽ വാശിയേറിയ പോരാട്ടം

selfie kalolsavam
വെബ് ഡെസ്ക്

Published on Jan 15, 2026, 11:00 AM | 1 min read

തിരുവനന്തപുരം: 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം സാംസ്കാരിക തലസ്ഥാനത്ത് പൊടിപൊടിക്കുകയായണ്. ആദ്യ ദിനം മുതൽ 117.5 പവൻ സ്വർണകപ്പിനായി വാശീയേറിയ പോരാട്ടമാണ്. ജില്ലകകൾ തമ്മിൽ ഒരോ ഇനവും കഴിയും തോറും മത്സരം മുറുകിവരുന്നു. 249 മത്സര വിഭാ​ഗങ്ങളിൽ 58 മത്സരങ്ങളാണ് ഇതുവരെ പൂർത്തിയായത്. 63 ഇനങ്ങളുടെ മത്സര ഫലം പുറത്തുവന്നു.


ഹൈസ്കൂൾ ജനറൽ വിഭാഗത്തിൽ 101 മത്സര ഇനങ്ങളാണ് ഉള്ളത് ഇതിൽ 28 എണ്ണം പൂർത്തിയായി. ഹയർ സെക്കൻഡറി ജനറൽ വിഭാഗത്തിൽ ആകെ യുള്ള 110 മത്സര ഇനങ്ങളിൽ 21 എണ്ണം അരങ്ങേറി. അറബിക്, സംസ്കൃത കലോത്സവങ്ങളും ഒപ്പത്തിനൊപ്പം മുന്നേറുന്നുണ്ട്. അറബിക് കലോത്സവത്തിൽ ആകെ 19 ഇനങ്ങളുണ്ട്. ഇതിൽ 4 ഇനങ്ങൾ പൂർത്തിയായി. സംസ്കൃത കലോത്സവം 19 മത്സര ഇനങ്ങളിൽ 5 എണ്ണം പൂർത്തിയായി.


കപ്പ് വിട്ടുതരില്ലെന്ന വാശിയിൽ രണ്ടാം ദിനം 250 പോയിന്റുകളുമായി കണ്ണൂരാണ് മുന്നിൽ. വീറും വാശിയും ഒട്ടും കുറയാതെ 248 പോയിന്റുകളുമായി കോഴിക്കോട് തൊട്ട് പിന്നാലെയുണ്ട്. രണ്ട് പോയിന്റ് വ്യത്യാസത്തിൽ 246 പോയിന്റോടെ തൃശൂരും മുന്നേറുന്നു. പാലക്കാടും(238), തിരുവനന്തപുരവും (237) യഥാക്രമം നാലും അഞ്ചും സ്ഥാനത്തുണ്ട്.


സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂൾ 58 പോയിന്റുകളോടെ ഒന്നാം സ്ഥാനത്താണ്. 70 പോയിന്റുകളുമായി പത്തനംതിട്ട കിടങ്ങന്നൂർ എസ്‍വിജിവിഎച്ച്എസ്എസ് 38 പോയിന്റുകളുമായി രണ്ടാംസ്ഥാത്ത് മുന്നേറുന്നു. കണ്ണൂർ സെന്റ് തെരേസാസ് എഐഎച്ച്എസ്എസ് ( 30), ഇടുക്കി കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസ് (28) സ്കൂളുകൾ തൊട്ടുപിന്നാലെയുണ്ട്.


വരും ദിവസങ്ങളിൽ മത്സരം വാശിയേറും. ആര് കപ്പടിക്കുമെന്ന ചോദ്യം ഓരോ കലോത്സവ പ്രേഷകന്റെ മനസിലുമുണ്ട്. നിങ്ങളുടെ ഉത്തരം കമന്റ് ചെയ്യുമല്ലോ?



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home