ടോട്ടൽ ഉജ്വലം

ആൻ മരിയ അജിൻ
വനിതാ ശിശു വികസനവകുപ്പിന്റെ ഈ വര്‍ഷത്തെ ഉജ്വല ബാല്യ പുരസ്കാരം നേടിയ ആന്‍ മരിയ അജിന് കലോത്സവത്തിലും തിളക്കം. പ്രസംഗം, ഉപന്യാസം എന്നിവയിലാണ് മലപ്പുറം നിലമ്പൂര്‍ സ്വദേശിനിക്ക് എ ഗ്രേഡ്. പാലേമാട് ശ്രീ വിവേകാനന്ദ ഹയർ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വർഷ ഹ്യൂമാനിറ്റീസ് വിദ്യാർഥിനിയാണ്. കലോത്സവത്തിൽ തുടർച്ചയായി നാല് വർഷം പ്രസംഗത്തിനും രണ്ട് വർഷം കഥാ പ്രസംഗത്തിനും എ ഗ്രേഡ് നേടി. മാന്യ സദസ്സിന് വന്ദനം എന്നപേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസംഗ പരിശീലനം, അഡോളസെൻസ് കൗൺസിലിങ് എന്നിവയിൽ റിസോഴ്സ് പേഴ്സണുമാണ്. ലൈഫ് ട്രെയിനിങ്, സ്പീക്ക് ഇൻ ഇന്ത്യ, എഡ്യൂബെൽ എന്നിവയുടെ പരിശീലകയുമാണ്. അധ്യാപകരായ അജിൻ പി പോളിന്റെയും നയനയുടേയും മകളാണ്.










0 comments