ad
Deshabhimani

അമ്മയെന്ന 
ഉയിർതാളം

ammayenna mahathalam
വെബ് ഡെസ്ക്

Published on Jan 15, 2026, 02:12 AM | 1 min read

തൃശൂർ : കലങ്ങുന്ന ജീവിതക്കടലിലും മകന്റെ ആഗ്രഹം സാധ്യമാക്കി മിനിമോൾ. അച്ഛൻ കുമാറിന്റെ തണൽ നാലാംവയസ്സിൽ നഷ്ടമായതാണ്‌ ആദിത്യന്‌. അമ്മ മിനിമോൾ പല ജോലികൾചെയ്‌ത്‌ അവനെ വളർത്തി. ഹോം ഡെലിവറി ഗേളായി, അധ്യാപികയായി, റിസപ്‌ക്ഷനിസ്റ്റായി. നൃത്തം പഠിക്കണമെന്ന ആദിത്യന്റെ മോഹം സാധ്യമാക്കി കേരളനടനത്തിൽ കലോത്സവവേദിയിലെത്തിച്ചു. വെങ്ങാനൂര്‍ വിപിഎസ്എച്ച്എസിലെ പത്താംക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ ആദിത്യൻ. അജയൻ പേയാടാണ്‌ പരിശീലകൻ. സംഘമൈത്രി ഹോര്‍ട്ടികോര്‍പ്പിലെ സെയില്‍സ്ഗേളാണ് ഇപ്പോൾ മിനിമോൾ. തിരുവനന്തപുരം തിരുവല്ലത്താണ് താമസം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home