കാലിലെ കൊലുസിട്ട്... അമ്മയുടെ നിശ്ചയദാർഢ്യത്തിൽ ചിലങ്കയണിഞ്ഞ് നന്ദന

നന്ദന അമ്മ ശ്രീജയ്ക്കൊപ്പം
തൃശൂർ : പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണെന്നത് വെറുമൊരു പഞ്ച് ഡയലോഗല്ല. ഇടുക്കി ഉടുമ്പൻചോല മുള്ളൻകുഴിയിൽ നന്ദനയ്‌ക്കും ചേച്ചി മോനിഷയ്‌ക്കും അമ്മ ശ്രീജയാണ് തങ്ങളുടെ ജീവിതം പടുത്തുയർത്തിയ പോരാളി. അമ്മയുടെ നിശ്ചയദാർഢ്യത്തിലാണ് സംസ്ഥാന മത്സരത്തിലുൾപ്പെടെ നന്ദന ചിലങ്കയണിഞ്ഞത്.
മൂന്നാർ രണ്ടാംമൈൽ പൈപ്പ്‌ലൈൻ പ്രദേശത്ത് വഴിയോരത്തൊരു കൊച്ചുഹോട്ടൽ നടത്തിയാണ് ശ്രീജ മക്കളെ പഠിപ്പിച്ചത്. നാലാം ക്ലാസ് മുതൽ നൃത്തം പഠിക്കുന്നുണ്ട് നന്ദന. ഇത്തവണ സംസ്ഥാനതലത്തിൽ എച്ച്എസ്എസ് വിഭാഗം കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടി. ചെമ്മണ്ണാർ എസ്എക്സ് എച്ച്എസ്എസ് പ്ലസ് വൺ വിദ്യാർഥിനിയാണ്.










0 comments