ഇത്തിഹാദ് റെയിൽ അടുത്ത വർഷം

ദുബായ് : യുഎഇയുടെ ഇത്തിഹാദ് റെയിൽ പദ്ധതി അടുത്ത വർഷം പ്രവർത്തന ക്ഷമമാകുമെന്ന് അധികൃതർ. 17 വർഷം നീണ്ടുനിന്ന നിർമാണ പ്രവർത്തനങ്ങളാണ് യാഥാർഥ്യമാകുന്നത്. ഇതോടെ അബുദാബിയിൽനിന്ന് ദുബായിലെത്താൻ 30 മിനിറ്റ് മതിയാകുമെന്നും അധികൃതർ അറിയിച്ചു.
2009ൽ ആണ് ഇത്തിഹാദ് റെയിൽ പദ്ധതി തുടങ്ങിയത്. ഹബ്ഷാനിൽനിന്ന് റുവൈസിലേക്ക് 264 കിലോമീറ്റർ പാതയിൽ ഗ്രാന്യുലേറ്റഡ് സൾഫർ എത്തിക്കുകയെന്ന ലക്ഷ്യം 2016ൽ പൂർത്തീകരിച്ചു. നാലു വർഷത്തിനുശേഷം അബുദാബിയിലെ ഗുവൈഫാത്തിൽനിന്ന് കിഴക്കൻ തീരത്തെ ഫുജൈ റയിലേക്കുള്ള നെറ്റ്‌വർക്ക് വിപുലികരണ പ്രവർത്തനം ആരംഭിച്ചു. ഒമാനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയാണിത്. യുഎഇ ഫെഡറൽ സർക്കാരും അബുദാബി സർക്കാരുമാണ് ധനസഹായം നൽകുന്നത്. 1435 മില്ലിമീറ്റർ സ്റ്റാൻഡേഡ് ട്രാക്ക് ഗേജുള്ള ആധുനിക അതിവേഗ റെയിൽ സംവിധാനത്തിന് 1200 കിലോ മീറ്റർ ദൈർഘ്യമുണ്ട്.










0 comments