പ്രവാസി വെൽഫെയർ മലപ്പുറം ജില്ലാ കുടുംബ സംഗമം സംഘടിപ്പിച്ചു

സലാല: പ്രവാസി വെൽഫെയർ മലപ്പുറം കുടുംബ സൗഹൃദ സംഗമം സലാലയിൽ സംഘടിപ്പിച്ചു. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന സമിതി അംഗം മുഹമ്മദ് പൊന്നാനി ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി വെൽഫെയർ സലാല പ്രസിഡൻ്റ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷനായി. ഷബീർ കാലടി (മലയാള വിഭാഗം), സാഗർ അലി (ഐഎംഐ), കബീർ പൊന്നാനി (പിസിഡബ്ല്യുഎഫ്), ജാഫർ (പോസ്) എന്നിവർ സംസാരിച്ചു.
പ്രവാസി വെൽഫെയർ സംഘടിപ്പിക്കുന്ന വെൽഫെയർ അവയർനസ് ക്യാമ്പയിൻ ഉദ്ഘാടനം മലയാള വിഭാഗം ട്രഷറർ പി ടി സബീറും വിശദീകരണം ജനറൽ സെക്രട്ടറി സജീബ് ജലാലും നിർവഹിച്ചു. പരിപാടിയോടനുബന്ധിച്ച് സംഗീത നിശയും അരങ്ങേറി. ജില്ലാ പ്രസിഡൻ്റ് ഉസ്മാൻ കളത്തിങ്കൽ സ്വാഗതവും സാജിത ഹാഫീസ് നന്ദിയും പറഞ്ഞു.










0 comments