ജലീൽ രാമന്തളി അന്തരിച്ചു

അബുദാബി/പയ്യന്നൂർ: എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ രാമന്തളി വടക്കുമ്പാട് രിഫായി പള്ളി മഹല്ലിലെ ജലീൽ രാമന്തളി (70) അന്തരിച്ചു. നെഞ്ചുവേദനയെ തുടർന്ന് തിങ്കൾ പുലർച്ചെ രണ്ടോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അബ്‌ദുൾ റഹിമാൻ, ആമിന ഹജ്ജുമ്മ എന്നിവരുടെ മകനായിരുന്നു.
ദീർഘകാലം അബുദാബിയിൽ പ്രവാസിയായിരുന്ന ജലീൽ മിഡിൽ ഈസ്റ്റ് ചന്ദ്രിക അബുദാബി ബ്യുറോ ചീഫ് ആയിരുന്നു. ലീഗ് ടൈംസിൽ ഫ്രൈഡേ ഫീച്ചർ, പൂങ്കാവനം മാസിക, സന്തുഷ്ട കുടുംബ മാസിക എന്നിവയിൽ വർങ്ങളോളം സ്ഥിരമായി എഴുതി. നിരവധി സീരിയലുകൾ, ഡോക്യുമെന്ററികൾ, ആൽബങ്ങൾ, റേഡിയോ എന്നിവയിലും പ്രവർത്തിച്ചു.
നിലത്തുള്ളികളുടെ പുരാവൃത്തം, സ്‌നേഹം ഒരു കടങ്കഥ, മരുഭൂമികൾ പറയുന്നതും പറയാനുള്ളതും, നഗരത്തിലെ കുതിരകൾ, ഒട്ടകങ്ങൾ നീന്തുന്ന കടൽ, അഭയം തേടി, നേർച്ച വിളക്ക്, ഇരുൾ മുറ്റിയ വഴിയമ്പലങ്ങൾ തുടങ്ങിയവയാണ് പ്രധാന കൃതികൾ. യുഎഇ പ്രസിഡന്റായിരുന്ന ഷെയ്‌ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനെക്കുറിച്ച് എഴുതിയ പുസ്‌തകം ഏറെ പ്രശംസ നേടിയിരുന്നു. പ്രവാസ തുടിപ്പുകൾ എന്ന ഗ്രന്ഥം കഴിഞ്ഞ മാസമാണ് പ്രകാശിപ്പിച്ചത്.
അബുദാബി തുഹ്ഫ മിഷൻ ജനറൽ കൺവീനർ, കാഞ്ഞങ്ങാട് പി പി കുഞ്ചബ്ദുല്ല ഫൗണ്ടേഷൻ ഫോറം സെക്രട്ടറി തുടങ്ങി സാംസ്‌കാരിക രംഗത്തും സജീവമായിരുന്നു. ഭാര്യ: റഹീമ. മക്കൾ: സാമിന, അമീന, സൽവ, പരേതയായ അഫീഫ. മരുമക്കൾ: സലാം കുഞ്ഞിമംഗലം, അബ്‌ദുൾ ഖാദർ, അറഫാത്ത്. മൃതദേഹം രാമന്തളി ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.










0 comments