ഡ്രോൺ ഉപയോഗം: ഒമാനിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്

മസ്‌കത്ത്: ഡ്രോണുകളുടെ ക്രമരഹിതമായ ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒമാനിലെ സിവിൽ ഏവിയേഷൻ അതോറിറ്റി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ശരിയായ അനുമതിയില്ലാതെ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതുൾപ്പെടുന്ന നിരവധി സംഭവങ്ങൾ നിരീക്ഷിച്ചതായി സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു.
മുൻകൂർ അനുമതിയില്ലാതെയോ നിയുക്ത മേഖലകൾക്ക് പുറത്തോ ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നത് ഗുരുതരമായ സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കും. അത് വ്യോമാതിർത്തി ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കപ്പെടുന്നുവെന്നും അതോറിറ്റി പറഞ്ഞു. എല്ലാ ഡ്രോൺ ഉപയോക്താക്കളും അംഗീകൃത നിയന്ത്രണങ്ങൾ പാലിക്കണം. അംഗീകൃത അപേക്ഷകളിലൂടെയും ആവശ്യമായ ലൈസൻസുകൾ നേടണമെന്നും അതോറിറ്റി ഓൺലൈൻ മുന്നറിയിപ്പിൽ നിർദേശിച്ചു.









0 comments