ad
Deshabhimani

ഐ ലീഗ്‌ : ബഗാൻ വിജയവഴിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 19, 2018, 06:24 PM | 0 min read


ഛണ്ഡീഗഡ‌്
ഈസ‌്റ്റ‌് ബംഗാളിനോടുള്ള തോൽവിക്കുശേഷം ഐ ലീഗിൽ മോഹൻ ബഗാന്റെ തിരിച്ചുവരവ‌്. മിനർവ പഞ്ചാബിനെ ഒരു ഗോളിന‌് കീഴടക്കി ബഗാൻ പോയിന്റ‌് പട്ടികയിൽ ആറാമതെത്തി. എട്ട‌് കളിയിൽ 12 പോയിന്റാണ‌് ബഗാന‌്. ഇത്രതന്നെ പോയിന്റുമായി മിനർവ ഏഴാമതുണ്ട‌്.കളി തീരാൻ 10 മിനിറ്റ‌് ശേഷിക്കെ ഹെൻറി കിസേക്ക നേടിയ ഗോളിലായിരുന്നു ബഗാന്റെ ജയം.

മുനയൊടിഞ്ഞ മുന്നേറ്റവും തളർന്ന പ്രതിരോധവുമായിരുന്നു മിനർവയ‌്ക്ക‌്. ആദ്യഘട്ടത്തിൽ ഇതുമുതലാക്കി ബഗാൻ ആഞ്ഞടിച്ചു. പക്ഷേ, ഗോൾ മാത്രം വീണില്ല.
 മൂന്നുതവണ പന്ത‌് പോസ‌്റ്റിൽ തട്ടിത്തെറിച്ചു. അവസാനഘട്ടത്തിൽ ഇടതുഭാഗത്ത‌് വച്ചുള്ള  കിസേക്കയുടെ തകർപ്പൻ ഷോട്ട‌് മിനർവ വലയിൽ കയറി.
ഇന്ന‌് ഈസ‌്റ്റ‌് ബംഗാ‌ളും ചർച്ചിൽ ബ്രദേഴ‌്സും ഏറ്റുമുട്ടും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home