ad
Deshabhimani

എണ്ണ മേഖലയിലെ സ്വദേശിവൽക്കരണം 2028ഓടെ 95 ശതമാനമെത്തുമെന്ന് അധികൃതർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 15, 2024, 03:52 PM | 0 min read

കുവൈത്ത് സിറ്റി > കുവൈത്തിലെ എണ്ണ മേഖലയിലെ സ്വദേശിവൽക്കരണം 2028ഓടെ 95 ശതമാനത്തിലധികമാകുമെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ വ്യക്തമാക്കി. നിലവിൽ സ്വദേശി ജീവനക്കാരുടെ എണ്ണം 91 ശതമാനത്തിലെത്തിയതായും അധികൃതർ പറഞ്ഞു. കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളായ, കുവൈത്ത് ഓയിൽ കമ്പനി, കുവൈത്ത് നാഷണൽ പെട്രോളിയം കോർപ്പറേഷൻ, കുവൈത്ത് ഗൾഫ് ഓയിൽ കമ്പനി, കുവൈത്ത്റ്റ് ഓയിൽ ടാങ്കർ കമ്പനി  ഉൾപ്പെടെയുള്ള സ്ഥാപനങ്ങളോട് 2025 പൗരന്മാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വർഷമായി കണക്കാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ജിയോളജിയിലും പെട്രോളിയം എഞ്ചിനീയറിംഗിലും ബിരുദം നേടിയവർക്കുള്ളതായിരിക്കും തസ്തികകളെന്നും അധികൃതർ സൂചിപ്പിച്ചു. മെക്കാനിക്കൽ പവർ ട്രാൻസ്മിഷൻ, കെമിക്കൽ ഇൻഡസ്ട്രീസ്, പെട്രോളിയം പര്യവേക്ഷണം എന്നിവയിൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന ബിരുദദാരികൾക്ക് എണ്ണ വ്യവസായ മേഖലകളിൽ ജോലി ചെയ്യാനുള്ള അവസരവും നൽകുമെന്നും അധികൃതർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home