മൈത്രീയം '24 നവംബർ 15ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 02:08 PM | 0 min read

ജിദ്ദ > ജിദ്ദയിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മൈത്രി ജിദ്ദ 28 വർഷം പിന്നിടുന്നു. 28ാം വാർഷികത്തിന്റെ ഭാ​ഗമായുള്ള മൈത്രീയം '24 വാർഷികാഘോഷം നവംബർ 15 വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടക്കും. അതുൽ നറുകര, ഷിനോ പോൾ, ഷെയ്ഖ അബ്ദുള്ള തുടങ്ങിയവർ അതിഥികളായി അണിനിരക്കുന്ന സംഗീത വിരുന്ന് നടക്കും.

2023 – 2024 വർഷത്തിൽ പത്ത്, പന്ത്രണ്ട്, ബിരുദം, ബിരുദാനന്തര ബിരുദം, തുടങ്ങിയവയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും. ജിദ്ദയിലെ കലാ, സാംസകാരിക, സാമൂഹിക, ആരോഗ്യ മേഖലകളിൽ മികച്ച സേവനം നൽകി വരുന്ന വ്യക്തികളെയും ആ​ദരിക്കും.

പ്രസിഡന്റ് ബഷീർ അലി പരുത്തികുന്നൻ, ജനറൽ സെക്രട്ടറി നവാസ് ബാവ തങ്ങൾ, ഖജാൻജി ഷരീഫ് അറക്കൽ, കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ്, രക്ഷാധികാരി ഉണ്ണി തെക്കേടത്ത് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home