സലാലയിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 07:10 PM | 0 min read

സലാല > ഒമാനിലെ സലാലയിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി.  ഇത്തവണ ആദ്യം ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് എസ് എൻ ഡി പി യോഗം ആയിരുന്നു. എസ് എൻ ഡി പി ഒമാൻ സലാല യൂണിയൻ ഗുരു ജയന്തിയും ഓണവും 2024 സെപ്റ്റംബർ 13ന് വെള്ളിയാഴ്ച ആഘോഷിച്ചു. ധാരാളം പ്രവാസികൾ പങ്കെടുത്തു. രാവിലെ 10 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. കൊമേഴ്‌സ്യൽ രജിസ്‌ട്രി ഡിപ്പാർട്ട്‌മെൻ്റ് ഡയറക്‌ടർ അൽ ഷാരൂഖും ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻ്റ് രാകേഷ് കുമാർ ജായും മുഖ്യാതിഥികളായിരുന്നു. മഹാബലി തമ്പുരാൻ്റെ വരവും പുലികളിയും  താലപ്പൊലിയും ഘോഷയാത്രക്ക് മാറ്റ് കൂട്ടി.

ഉദ്ഘാടനച്ചടങ്ങിന്  യൂനിയൻ പ്രസിഡൻ്റ് രമേഷ് കുമാർ കെ, സെക്രട്ടറി ആർ മനോഹർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് യൂനിയൻ കുട്ടികളും അംഗങ്ങളും ചേർന്ന് നടത്തിയ വിവിധ കലാ സാംസ്കാരിക പരിപാടികളും  വിപുലമായ ഓണസദ്യയും നടന്നു.  ചടങ്ങിൽ യഥാർത്ഥ കേരളീയ ചൈതന്യം ചിത്രീകരിക്കുകയും ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ശ്രീനാരായണ ഗുരുവിൻ്റെ മഹത്തായ വചനം  അടയാളപ്പെടുത്തുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home