ജിദ്ദ കേരള പൗരാവലിയുടെ പ്രവാസി സൗഹൃദ ക്ഷേമപ്രവർത്തനങ്ങൾ തുടരണം: കോൺസുൽ ജനറൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 10, 2024, 08:29 PM | 0 min read

ജിദ്ദ > ജിദ്ദ കേരള പൗരാവലിയുടെ പ്രവാസി സൗഹൃദ ക്ഷേമപ്രവർത്തനങ്ങൾ സജീവമായി തുടരണമെന്ന് കോൺസുൽ ജനറൽ മുഹമ്മദ്‌ ഷാഹിദ് ആലം പറഞ്ഞു. നൂതന സംവിധാനത്തിലൂടെ യുവ തലമുറക്ക് ശരിയായ ദിശാബോധം നൽകാൻ വൈകാതെ ശ്രമിക്കണമെന്നും അദ്ദേഹം ജിദ്ദ കേരള പൗരാവലി പ്രതിനിധികളോട് പറഞ്ഞു.

ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് സ്ഥലം മാറി പോകുന്ന ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറലിന് ജിദ്ദ കേരള പൗരാവലി യാത്രയപ്പു നൽകി. കോൺസുൽ ജനറൽ എന്ന നിലയിൽ അദ്ദേഹം നടപ്പാക്കിയ പദ്ധതികൾ സന്ദർശക സംഘം അനുസ്മരിച്ചു.

ഇന്ത്യൻ കോൻസുലേറ്റിൽ നടന്ന യാത്രയപ്പ് പരിപാടിയിൽ  സലാഹ്‌ കാരാടൻ, ഷെരീഫ് അറക്കൽ, വേണു അന്തിക്കാട്, മുഹമ്മദ് ബൈജു, മൻസൂർ വയനാട്, നാസർ ചാവക്കാട്, സുവിജ സത്യൻ എന്നിവർ പങ്കെടുത്തു.
 



deshabhimani section

Related News

View More
0 comments
Sort by

Home