വുമൺസ് പ്രീമിയർ ലീഗ് സീസൺ 3: ജേഴ്സി പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും

സലാല : സലാലയിൽ വുമൺസ് പ്രീമിയർ ലീഗ് സീസൺ മൂന്നിന് അസഊദ് ഇന്റർനാഷണൽ സ്കൂളിൽ തുടക്കം. ടൂർണമെന്റിന്റെ ജേഴ്സി പ്രകാശനവും ട്രോഫി ലോഞ്ചിങ്ങും ഒമാൻ വോയിസ് അപ്പ് സ്കിൽ ഡെവലപ്പ്മെന്റ് ഡയറക്ടർ താലിയ ജബൂബ് നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ മുൻ പ്രസിഡന്റ് ഡോ. അബൂബക്കർ സിദ്ദിഖ്, അസഊദ് സ്കൂൾ ഓപ്പറേഷൻ ഹെഡ് യോഗേഷ് ഡാൽവി, സ്പ്രിംഗ്ഡയിൽ സ്കൂൾ ഫൗണ്ടർ ജൂലിയറ്റ് ജോൺ, ഡോ. ആയുഷ്, അബ്ദുൽ റഷീദ്, നീന ജംഷാദ്, ബെൻ, ലത്തീഫ് അൽഷാദി എന്നിവർ ചേർന്ന് കളിക്കാർക്കുള്ള ജേഴ്സികൾ പ്രകാശനം ചെയ്തു.
14, 15, 16 തീയതികളിൽ ഫാസ് അക്കാദമി ഗ്രൗണ്ടിൽ വച്ചാണ് മത്സരങ്ങൾ. ഈ ലീഗിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീം ഒമാൻ നാഷണൽ വുമൺസ് ടീമുമായി ഏറ്റുമുട്ടും. ദിവ്യ, ദേവിക, ജംഷാദ്, അമീർ, സുബൈർ, മഹീൻ, നമ്പാൻ, അക്ഷയ്, വിജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ടൂർണമെന്റിന്റെ ക്രമീകരണങ്ങളും നടത്തിപ്പും ഏകോപിപ്പിക്കുന്നത്.










0 comments