Deshabhimani

വാങ്കൻ ഷോട്ടോക്കാൻ ചെസ്‌ ചാമ്പ്യൻഷിപ്

Wankan Shotokan Chess Championship
വെബ് ഡെസ്ക്

Published on Oct 26, 2026, 09:16 AM | 1 min read

സലാല : വാങ്കൻ ഷോട്ടോക്കാൻ കരാട്ടെ അക്കാദമി ചെസ്‌ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. എഫ്ഐഡിഇ കോച്ചും മുഖ്യ പരിശീലകനുമായ അസിം എൽ ഒബീദ് മത്സരത്തിന്റെ മുഖ്യ ആർബിട്രേറ്ററായി. സലാല ഇന്ത്യൻ സ്കൂൾ വിദ്യാർഥികളായ ജെസ്വിൻ ഷിബി ഒന്നാംസ്ഥാനവും ജുവൽ അച്ചു ജൂബിൻ രണ്ടാംസ്ഥാനവും നേടി. ഹാപ്പി വേൾഡ് ഇന്റർനാഷണൽ സ്കൂൾ വിദ്യാർഥി റാണ ബക്കീതിനാണ്‌ മൂന്നാംസ്ഥാനം. വിജയികൾക്ക് ട്രോഫികളും പ്രശസ്തിപത്രവും പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനവും കൈമാറി. സുനിൽ പ്രഭാകർ, അക്കാദമിയിലെ ചെസ്‌ പരിശീലകനായ ജഗ്‍ദീഷ്, മനീഷ് റാമി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home