ad
Deshabhimani

ഫീസ് സാലിക് അക്കൗണ്ടിലൂടെ; വാഫി മാളിൽ ടിക്കറ്റില്ലാത്ത പാർക്കിങ്

parking
വെബ് ഡെസ്ക്

Published on Aug 08, 2026, 02:22 PM | 1 min read

ദുബായ് : ​ദുബായിലെ വാഫി മാളിൽ ടിക്കറ്റില്ലാതെ, പണമടച്ചുള്ള പാർക്കിങ് സംവിധാനം നടപ്പാക്കിയതായി പാർക്കിങ് ഓപ്പറേറ്ററായ പാർക്കോണിക്. വാഹനങ്ങൾ പാർക്കിങ് മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ നമ്പർ പ്ലേറ്റ് സ്വമേധയാ സ്കാൻ ചെയ്ത്‌ ഡിജിറ്റൽ ടിക്കറ്റായി രേഖപ്പെടുത്തും. പേപ്പർ ടിക്കറ്റുകളുടെ ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു.


​പാർക്കിങ് ഫീസ്, ക്യുആർ കോഡ് സ്കാൻ ചെയ്ത്‌ ഓൺലൈനായി അടയ്ക്കാം. അങ്ങനെ ചെയ്‌തില്ലെങ്കിൽ വാഹനങ്ങൾ പുറത്തുപോകുമ്പോൾ ഫീസ് സാലിക് അക്കൗണ്ടിൽനിന്ന് സ്വമേധയാ ഈടാക്കും. സാലിക് അക്കൗണ്ട് ഇല്ലാത്തവരോ മതിയായ ബാലൻസ് ഇല്ലാത്തവരോ പുറത്തുപോകുംമുമ്പ് മറ്റ് മാർഗങ്ങളിലൂടെ ഫീസ് അടയ്ക്കണം. തിങ്കൾമുതൽ വെള്ളിവരെയാണ് ഫീസ് ഈടാക്കുക. ശനി, ഞായർ ദിവസങ്ങളിലും പൊതുഅവധി ദിനങ്ങളിലും പാർക്കിങ് സൗജന്യമായിരിക്കും. ​ആദ്യ മൂന്ന് മണിക്കൂർ പാർക്കിങ്‌ സൗജന്യമാണ്‌. മൂന്നുമുതൽ നാലുമണിക്കൂർവരെ 15 ദിർഹവും തുടർന്ന് ഓരോ അധിക മണിക്കൂറിനും 10 ദിർഹം വീതമാണ്‌ ഫീസ്‌.


പാർക്കിങ് സെഷൻ അവസാനിച്ച് രണ്ട് മണിക്കൂർ കഴിഞ്ഞാൽ അതേ ദിവസം വീണ്ടും മൂന്ന് മണിക്കൂർ സൗജന്യ പാർക്കിങ് ലഭിക്കും. എന്നാൽ, ആദ്യത്തെ മൂന്ന് മണിക്കൂർ സൗജന്യ പാർക്കിങ് ഉപയോഗിച്ചശേഷം രണ്ട് മണിക്കൂർ പൂർത്തിയാകുംമുമ്പ് വീണ്ടും പ്രവേശിച്ചാൽ പുതിയ സൗജന്യ ആനുകൂല്യം ലഭിക്കില്ല. പാർക്കിങ് ഫീസ് അടയ്ക്കാതെ സ്ഥലം വിടുന്നവർക്ക് പിഴ, ബ്ലാക്ക് ലിസ്റ്റ് ഉൾപ്പെടെയുള്ള നടപടികളും നേരിടേണ്ടിവരും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home