ad
Deshabhimani

എൽ‍ഡിഎഫ് സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പാക്കിയ എല്ലാ ജനക്ഷേമ പദ്ധതികളും തുടരണം: ഇ പി ജയരാജൻ

 E P Jayarajan.jpg
വെബ് ഡെസ്ക്

Published on Aug 08, 2026, 02:36 PM | 1 min read

തിരൂർ: എൽഡിഎഫ് സർക്കാർ പ്രവാസികൾക്ക് വേണ്ടി നടപ്പാക്കിയ എല്ലാ ജനക്ഷേമ പരിപാടികളും തുടരണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാൻ. യുഡിഎഫ് സർക്കാർ ഈ പദ്ധതികൾ വിപുലീകരിക്കാനാണ് ശ്രമിക്കേണ്ടത്. ലോക കേരള സഭ യുഡിഎഫ് സർക്കാർ തുടരുമോ എന്നറിയില്ല. അതിനോട് നിഷാധാത്മക നിലപാടാണ് നേരത്തെ അവർ സ്വീകരിച്ചിട്ടുള്ളത്. പ്രവാസികളുടെ താൽപര്യങ്ങളോടും അതേ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു. കേരള പ്രവാസി സംഘം ഏഴാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്​ഘാടനം ചെയ്യുകയായിരുന്നു ഇ പി ജയരാജൻ.


സമ്മേളനത്തിൽ വിവിധ ജില്ലകളിൽനിന്നായി 599 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഞായറാഴ്ച പ്രതിനിധി സമ്മേളനം തുടരും. തുടർന്ന് ഭാരവാഹി തെരഞ്ഞെടുപ്പോടെ സമാപിക്കും. വൈകിട്ട് 4.30ന് തിരൂർ സെൻട്രൽ ജങ്ഷനിൽ ആരംഭിക്കുന്ന പ്രകടനം പൂങ്ങോട്ടുകുളം ദാറുസ്സലാം ഗ്രൗണ്ടിൽ സമാപിക്കും. പൊതുസമ്മേളനം പ്രതിപക്ഷ നേതാവും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ, കെ വി അബ്ദുൾ ഖാദർ എന്നിവർ സംസാരിക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home