ad
Deshabhimani

ഒമാൻ ടൂറിസം ക്യാമ്പയിന്‌ ലണ്ടനിൽ തുടക്കം

london promotion oman
വെബ് ഡെസ്ക്

Published on Aug 08, 2026, 02:27 PM | 1 min read

മസ്‌കത്ത്‌ : 100 ടാക്സികളും 100 ബസുകളും ഉൾപ്പെടുന്ന അന്താരാഷ്ട്ര ടൂറിസം പ്രമോഷൻ ക്യാമ്പയിന്‌ ലണ്ടനിൽ തുടക്കമിട്ട്‌ ഒമാൻ. പൈതൃക, ടൂറിസം മന്ത്രാലയം ആരംഭിച്ച ക്യാമ്പയിൻ ഒമാന്റെ ടൂറിസം അനുഭവങ്ങൾ ഉയർത്തിക്കാട്ടാനും അന്താരാഷ്ട്ര സന്ദർശകരെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ്‌ സംഘടിപ്പിക്കുന്നത്‌. ​ലക്ഷക്കണക്കിന് താമസക്കാർക്കും സന്ദർശകർക്കുമായി, ഒമാന്റെ പ്രകൃതിദൃശ്യങ്ങൾ, സാംസ്കാരിക പൈതൃകം, ടൂറിസം ഓഫറുകൾ എന്നിവ ലണ്ടനിലുടനീളമുള്ള പൊതുവാഹനങ്ങളിൽ പ്രദർശിപ്പിക്കും. ഒമാന്റെ ആഗോള ടൂറിസം വ്യാപനം വിപുലീകരിക്കാനും യാത്രാകേന്ദ്രമെന്ന നിലയിൽ ഒമാനെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനുമാണ്‌ ശ്രമങ്ങളെന്ന്‌ ടൂറിസം മന്ത്രാലയം അറിയിച്ചു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home