Deshabhimani

ഇ അഹ്മദ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു

volleyball tournament
വെബ് ഡെസ്ക്

Published on Nov 18, 2025, 03:33 PM | 1 min read

സലാല: സലാല കെഎംസിസി കണ്ണൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദോഫർ ക്ലബ്ബിൽ വെച്ച് വോളി ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളും അടങ്ങിയ ടീമുകൾ പങ്കെടുത്ത കളിയിൽ അൽ വഹദ ക്ലബ്‌ ചാമ്പ്യൻമരായി. കോസ്മോ ക്ലബ്‌ റണ്ണേഴ്സ് അപ്പ്‌ ആയി.


സംഘടക സമിതി ചെയർമാൻ അയ്യൂബ് ഇരിക്കൂറിന്റെ നേതൃത്വത്തിൽ നടന്ന ടൂർണമെന്റിൽ ചാമ്പ്യൻമാർക്കുള്ള ട്രോഫിയും ക്യാഷ് അവാർഡും കെ എം സി സി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് വി പി അബ്ദുൽ സലാം ഹാജിയും ജനറൽ സെക്രട്ടറി റഷീദ് കല്പറ്റയും എലൈറ്റ് ഹോട്ടൽ മാനേജർ ഷൈജു ശശീന്ദ്രനും കൈമാറി. കേന്ദ്ര കമ്മിറ്റി നേതാക്കളും കണ്ണൂർ ജില്ല ഭാരവാഹികളും ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. കെഎം സി സി കണ്ണൂർ ജില്ല പ്രസിഡന്റ് റഷീദ് നാലകത്ത്, ജനറൽ സെക്രട്ടറി റസാഖ് സ്വിസ്സ് എന്നിവർ സമ്മാന ദാന ചടങ്ങ് നിയന്ത്രിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ശുകൂർ തലശേരി നന്ദി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home