ad
Deshabhimani

‘‘മുപ്പത്തിമുക്കോടി ഫണ്ടുകളെല്ലാം...’; വൈറലായ പാരഡി ​ഗാനത്തിന് പിന്നിൽ ഇവർ

Kala Kuwait LDF Parody Song

കല കുവൈത്ത് അബ്ബാസിയ മേഖല പ്രവർത്തകർ (ഇടത്), എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽനിന്ന് (വലത്)

avatar
കെ ശ്രീജിത്ത്‌

Published on Apr 08, 2026, 11:56 AM | 1 min read

കുവൈത്ത് സിറ്റി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വൈറലായി കുവൈത്തിൽനിന്നുള്ള പ്രവാസികളുടെ പാരഡി ഗാനം. മുണ്ടക്കൈ ദുരന്തബാധിതർക്കെന്ന പേരിൽ കോൺ​ഗ്രസ് നടത്തിയ പിരിവും അതുമായി ബന്ധപ്പെട്ട്‌ പുറത്തുവന്നിട്ടുള്ള കണക്കുകളും വിവരിക്കുന്ന പാരഡി ഗാനമാണ്‌ സമൂഹ മാധ്യമങ്ങളിലും വാഹനപ്രചാരണങ്ങളിലും ട്രെൻഡിങ്ങായത്‌. വൻതോതിൽ പണം പിരിച്ചിട്ടും ഒരു വീടുപോലും നിർമിച്ച് നൽകാതെ, മലയാളികളെയാകെ വഞ്ചിച്ച കോൺ​ഗ്രസ്‌ നേതൃത്വത്തിനെതിരായ പ്രതിഷേധമാണ് വരികളിൽ.


‘‘മുപ്പത്തിമുക്കോടി ഫണ്ടുകളെല്ലാം പറ്റിച്ചെടുത്തൊരു കോൺ​ഗ്രസിതല്ലേ,

വയനാട്ടിലെ വീടിനായ്‌ എന്നുപറഞ്ഞ് പറ്റിച്ചെടുത്തൊരു പൈസയാണല്ലേ...

ഫണ്ടെവിടെ വീടെവിടെ കോൺ​ഗ്രസേ...

നിങ്ങൾ പിരിച്ചതല്ലേ,

ഞങ്ങൾ മറന്നെന്ന് വിചാരിക്കല്ലേ...’’

എന്നിങ്ങനെ പോകുന്ന വരികളിൽ കല കുവൈത്ത് അബ്ബാസിയ മേഖല പ്രവർത്തകരാണ്‌ പാരഡി ഗാനം ഒരുക്കിയത്‌.





ലളിതവും കൃത്യവുമായ ഭാഷയിലും വരികളിലും രാഷ്ട്രീയ സന്ദേശം അവതരിപ്പിക്കുന്ന ഗാനം വലിയതോതിലാണ്‌ മലയാളികളാകെ ഏറ്റെടുത്തത്‌. അബ്ബാസിയ കെ യൂണിറ്റ് അംഗം സെബിൻ ആന്റണിയാണ്‌ വരികൾ രചിച്ചത്‌. കല കുവൈത്ത്‌ അംഗങ്ങളടങ്ങിയ സംഘം ചേർന്നാണ് ഗാനം അവതരിപ്പിച്ചത്. സൗഹൃദ കൂടിച്ചേരലിനിടെ സ്വാഭാവികമായി ആലപിച്ച ഗാനം പിന്നീട് റെക്കോഡ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് വൈറലായത്.





തുടർന്ന് എൽഡിഎഫ് പ്രചാരണവുമായി ബന്ധപ്പെട്ട പ്രമുഖർ വീഡിയോ പങ്കുവച്ചതോടെ ഗാനത്തിന് കൂടുതൽ പ്രചാരം ലഭിച്ചു. അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിലും കൊട്ടിക്കലാശത്തിലും ഉൾപ്പെടെ ഗാനത്തിന്റെ സ്റ്റുഡിയോ പതിപ്പുകൾ ഉപയോഗിച്ചു.



Related News


പ്രവാസ ലോകത്തിരുന്നാലും നാടിന്റെ രാഷ്ട്രീയ പ്രക്രിയയിൽ പങ്കാളികളാകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സൃഷ്ടിയെന്ന്‌ കല കുവൈത്ത് പ്രവർത്തകർ 'ഗൾഫ്‌ ദേശാഭിമാനി'യോട്‌ പറഞ്ഞു. ഗാനം ഇങ്ങനെ വ്യാപകമായി പ്രചരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാകുമെന്ന് കരുതിയില്ല. ഓരോ തെരഞ്ഞെടുപ്പുകാലത്തും കല കുവൈത്ത് ഇത്തരം സർഗാത്മക ഇടപെടലുകൾ അവതരിപ്പിക്കാറുണ്ടെന്നും പ്രവർത്തകർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home