അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ സേവനവുമായി ദുബായ് എയർപോർട്ട്

ദുബായ്: ദുബായ് അന്തരാഷ്ട്ര എയർപോർട്ടിൽ (ഡി എക്സ് ബി ) യാത്രക്കാരുടെ സമയം ലാഭിക്കുന്നതിനായി പുതിയ പാസ്‌പോർട്ട് നിയന്ത്രണ സംരംഭം അവതരിപ്പിക്കുന്നു. ടെർമിനൽ മൂന്നിലെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ലോഞ്ചുകളിൽ ആണ് ഏറ്റവും പുതിയ പാസ്‌പോർട്ട് നിയന്ത്രണ സംരംഭം ആരംഭിച്ചത്. ഇതുപ്രകാരം ചില കാറ്റഗറിയിൽപ്പെട്ട യാത്രക്കാർക്ക് ഇമിഗ്രേഷൻ നടപടിക്രമങ്ങളുടെ ഭാഗമായി ഐഡന്റിറ്റി വെരിഫിക്കേഷനായി നിൽക്കേണ്ട ആവശ്യമില്ല. ദുബായിൽ കഴിഞ്ഞ ദിവസം സമാപിച്ച എഐ വാരത്തോടനുബന്ധിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.
'അൺലിമിറ്റഡ് സ്മാർട്ട് ട്രാവൽ' സേവനം ആണിത്. യാത്രക്കാരന്റെ മുഖം തിരിച്ചറിയലിനും ഐഡന്റിറ്റി വെരിഫൈ ചെയ്യുന്നതിനും അത്യാധുനിക എഐ സാങ്കേതികവിദ്യകളെ സംയോജിപ്പിക്കുന്ന സംവിധാനമാണിത്. യാത്രാ നടപടിക്രമങ്ങളുടെ കാര്യക്ഷമതയും സുഗമവും വർദ്ധിപ്പിക്കുന്നതിനുള്ള ഡയറക്ടറേറ്റിന്റെ നീക്കങ്ങളുടെ ഭാഗമായാണ് ഈ സേവനം വികസിപ്പിച്ചെടുത്തതെന്ന് ജി ഡി എഫ് ആർ എ പ്രസ്താവനയിൽ പറഞ്ഞു.









0 comments