ad
Deshabhimani

തിരുവനന്തപുരത്ത് ട്രെയിനിനുനേരെ കല്ലേറ്; യാത്രക്കാരുടെ ദേഹത്തേക്ക് കല്ല് പതിച്ചു

stone pelting on train trivandrum

സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ | Screengrab

വെബ് ഡെസ്ക്

Published on Nov 18, 2025, 03:49 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരത്തേക്ക് വന്ന ട്രെയിനിനുനേരെ കല്ലേറ്. ചൊവ്വാഴ്ച തുമ്പ പൗണ്ട്കടവിലാണ് സംഭവം. ട്രെയിൻ യാത്രക്കാരിൽ ഒരാളുടെ ​ദേഹത്തേക്ക് കല്ല് പതിച്ചു. ഇയാളാണ് പൊലീസിനെ വിവരം അറിയിച്ചത്.


തുടർന്ന് തുമ്പ പൊലീസും ആർപിഎഫും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിക്കുന്നുണ്ട്.


കല്ലേറിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നാണ് വിവരം.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home