ad
Deshabhimani

പണവും ബാങ്ക് വിവരങ്ങളും നൽകരുത്‌; വ്യാജ ജോലി വാഗ്ദാനത്തിനെതിരെ യുഎഇയിൽ മുന്നറിയിപ്പ്

jobfraud
വെബ് ഡെസ്ക്

Published on Aug 13, 2026, 03:03 PM | 1 min read

ദുബായ് : വ്യാജ ജോലി വാഗ്ദാനങ്ങളിലൂടെ പണവും വ്യക്തിഗത വിവരങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. യുഎഇയിലും വിദേശത്തുമുള്ള തൊഴിലന്വേഷകർ ജോലി വാഗ-്‌ദാനം ലഭിച്ചാൽ നിയമസാധുത ഉറപ്പാക്കിയശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂവെന്നും മന്ത്രാലയം വ്യക്തമാക്കി. ഉയർന്ന ശമ്പളം, ഉടൻ നിയമനം, വളരെ വേഗത്തിലുള്ള റിക്രൂട്ട്‌മെന്റ് തുടങ്ങിയ വാഗ-്‌ദാനങ്ങളുമായി എത്തുന്ന ജോലിക്കാര്യങ്ങളിൽ പ്രത്യേക ജാഗ്രത വേണം. റിക്രൂട്ട്‌മെന്റിന്റെ പേരിൽ ഫീസ്, പണം കൈമാറാൻ ആവശ്യപ്പെടുക, വ്യക്തിഗത വിവരങ്ങളോ ബാങ്കിങ് വിവരങ്ങളോ ശേഖരിക്കുക തുടങ്ങിയവ തട്ടിപ്പിന്റെ സൂചനകളാകാമെന്നും മന്ത്രാലയം അറിയിച്ചു.


അംഗീകൃത തൊഴിൽ ഫോമിലാണ് തൊഴിലുടമകൾ ജോലി വാഗ-്‌ദാനം നൽകേണ്ടത്. പ്രത്യേക സീരിയൽ നമ്പറും ബാർകോഡും ഉൾപ്പെടുന്ന ഈ രേഖയുടെ ആധികാരികത മൊഹ്‌റെയുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയോ 600590000 എന്ന കോൾ സെന്റർ നമ്പറിലൂടെയോ പരിശോധിക്കാം. വെബ്സൈറ്റുകൾ, സമൂഹമാധ്യമങ്ങൾ, മെസേജിങ് ആപ്പുകൾ എന്നിവയിലൂടെ ലഭിക്കുന്ന ജോലി വാഗ-്‌ദാനങ്ങളിലും ജാഗ്രത വേണം. പാർട്ട് ടൈം, വിദൂര ജോലി വാഗ്‌ദാനം നൽകി നിരവധി പേരെ തട്ടിപ്പിനിരയാക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ-്‌തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.


ലളിതമായ ഓൺലൈൻ ജോലികൾചെയ-്‌ത്‌ വേഗത്തിൽ പണം സമ്പാദിക്കാമെന്ന് വാഗ-്‌ദാനം നൽകിയാണ് പല തട്ടിപ്പുകളും ആരംഭിക്കുന്നത്. പിന്നീട് രജിസ്ട്രേഷൻ, അക്കൗണ്ട് ആക-്‌ടിവേഷൻ ഫീസെന്ന പേരിൽ പണവും ബാങ്ക് വിവരങ്ങളും ആവശ്യപ്പെടും. ഇത്തരം വാഗ-്‌ദാനങ്ങളിൽ കുടുക്കി ബാങ്ക് അക്കൗണ്ടുകൾ തുറക്കാൻ പ്രേരിപ്പിച്ച് അനധികൃതമായി സമ്പാദിച്ച പണം കൈമാറാൻ ഉപയോഗിച്ച സംഭവങ്ങളും ദുബായ് പൊലീസ് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home