അതിജീവന സമരവുമായി വഴിയോരക്കച്ചവടക്കാർ; സെക്രട്ടറിയറ്റ് മാർച്ച് നടത്തി

വഴിയോരക്കച്ചവട തൊഴിലാളികൾ സെക്രട്ടറിയറ്റിലേക്ക് നടത്തിയ മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: നിലിയ വേണുഗോപാൽ
തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് വഴിയോരക്കച്ചവട തൊഴിലാളികൾ സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. വഴിയോരക്കച്ചവടം ഉപജീവന സംരക്ഷണ നിയന്ത്രണ നിയമം നടപ്പാക്കുക, നിയമവിരുദ്ധ ഒഴിപ്പിക്കൽ നിർത്തുക, എൽഡിഎഫ് സർക്കാർ അംഗീകരിച്ച പഞ്ചായത്തിലെ തൊഴിലാളികളുടെ നിയമപരിരക്ഷയും സർവേ നടത്തി ലൈസൻസ് നൽകാനുള്ള തീരുമാനവും നടപ്പാക്കുക, തൊഴിലാളിവിരുദ്ധ ലേബർകോഡ് പിൻവലിക്കുക, വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
സിഐടിയു സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. കെ എസ് പ്രദീപ്കുമാർ ജനറൽ സെക്രട്ടറി ആർ വി ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു.










0 comments