ഒരുവർഷ കാലാവധിയുള്ള സന്ദർശന വിസ നടപ്പിലാക്കാന്‍ യുഎഇ

ഷാർജ: താമസ അനുമതി ഉൾപ്പെടെ ഒരു വർഷ കാലാവധിയുള്ള പുതിയ സന്ദർശന വിസ യുഎഇ നടപ്പിലാക്കുന്നു. താമസ പെർമിറ്റ് അടക്കം അനുവദിക്കുന്ന പുതിയ വിസയാണ് നിർദിഷ്ട വ്യവസ്ഥകൾക്കനുസൃതമായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി സിറ്റിസൺഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിനോദ പരിപാടികൾ, ക്രൂയിസ് കപ്പലുകൾ, വിനോദ ബോട്ടുകൾ എന്നിവയിലെ വിദഗ്ധർക്കായി നാലു പുതിയ സന്ദർശന വിസ വിഭാഗങ്ങളും ആരംഭിക്കുന്നുണ്ട്. താമസ പെർമിറ്റ് അടക്കം ഉൾപ്പെട്ട പുതിയ വിസ, വ്യവസ്ഥകൾക്ക് അനുസൃതമായി, അതോറിറ്റിയുടെ തീരുമാനപ്രകാരം നീട്ടാനും സാധ്യതയുണ്ട്. വിദേശ വിധവയ്ക്കോ, വിവാഹമോചിതയ്ക്കോ ഒരു വർഷം താമസിക്കാൻ അനുമതി നൽകുന്ന വിസയും ഇതിൽ ഉൾപ്പെടുന്നു. സ്പോൺസറുടെ വരുമാനത്തെ അടിസ്ഥാനമാക്കിയ സുഹൃത്തിനോ ബന്ധുവിനോ ഉള്ള വിസിറ്റ് വിസയും പുതിയ നിയമത്തിൽ നിർദ്ദേശിക്കുന്നുണ്ട്.









0 comments