Deshabhimani

യുഎഇ പ്രസിഡന്റും ഇന്ത്യൻ പ്രധാനമന്ത്രിയും ചർച്ച നടത്തി

uae india
വെബ് ഡെസ്ക്

Published on Sep 21, 2026, 03:39 PM | 1 min read

ദുബായ് : യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണിൽ ചർച്ച നടത്തി. യുഎഇ–ഇന്ത്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ ഭാഗമായി ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനുള്ള സാധ്യതകൾ ഇരുവരും ചർച്ച ചെയ്‌തു. കരാറിന്റെ ഭാഗമായി സഹകരണം കൂടുതൽ വിപുലീകരിക്കുന്നതിനെക്കുറിച്ചും ചർച്ച നടത്തി. പരസ്‌പര താൽപര്യം മുൻനിർത്തി സഹകരണം കൂടുതൽ ശക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇരുവരും വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home