രക്തസാക്ഷികളുടെ അമ്മമാരെ ആദരിച്ച് യുഎഇ

ദുബായ് : രാജ്യത്തിനായി ജീവത്യാഗം ചെയ്‌തവരുടെ അമ്മമാരെ ആദരിച്ച് യുഎഇ. ദേശീയ സേവനത്തിനും സമൂഹത്തിനും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ആദരം. ഇത്തിഹാദ് റെയിൽ യാത്രയും സായിദ് നാഷണൽ മ്യൂസിയം സന്ദർശനവും പരിപാടിയുടെ ഭാഗമായിരുന്നു. യുഎഇ വനിതാദിനത്തോടനുബന്ധിച്ച് ‘ഒരുമിച്ച് കൂടുതൽ ശക്തരും മികച്ചവരുമാകാം’ എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. രക്തസാക്ഷി കാര്യാലയവും സമതുലിത വികസനത്തിനായുള്ള എമിറേറ്റ്സ് കൗൺസിലും സംയുക്തമായാണ് പരിപാടി നടത്തിയത്.
യുഎഇയുടെ ചരിത്രവും സാംസ്‌കാരിക പൈതൃകവും സംബന്ധിച്ച വിവിധ പ്രദർശനങ്ങളും ഒരുക്കി. കുടുംബങ്ങളുടെയും സമൂഹത്തിന്റെയും വളർച്ചയിൽ എമിറാത്തി വനിതകളുടെ പങ്ക് വ്യക്തമാക്കുന്ന ശിൽപ്പശാലകളും സംഘടിപ്പിച്ചു. പങ്കെടുത്തവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ ആവശ്യമായ വൈദ്യസഹായവും മറ്റ് പിന്തുണയും നൽകി.









0 comments