Deshabhimani

യുഎഇ ഫ്ലൂ വാക്സിൻ; വിദ്യാർഥികൾക്കും തീർഥാടകർക്കും മുൻഗണന

flu vaccine uae
വെബ് ഡെസ്ക്

Published on Sep 18, 2026, 03:14 PM | 1 min read

ദുബായ് : യുഎഇയിൽ 2026–27 സീസണിലെ ഇൻഫ്ലുവൻസ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്ലൂ വാക്സിൻ എടുക്കേണ്ട മുൻഗണനാ വിഭാഗങ്ങളുടെ പട്ടിക വിപുലീകരിച്ചു. സ്കൂൾ വിദ്യാർഥികളെയും ഹജ്ജ്, ഉംറ തീർഥാടകരെയും പ്രഥമ പമുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തി. ​ഗർഭിണികൾ, ആറുമാസത്തിനുമുകളിൽ പ്രായമായ കുട്ടികൾ, സ്കൂൾ വിദ്യാർഥികൾ, വയോജനങ്ങൾ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, ആരോഗ്യപ്രവർത്തകർ, റംസാൻ കാലത്ത് ഹജ്ജിനും ഉംറയ്ക്കുമായി യാത്ര ചെയ്യുന്നവർ എന്നിവരാണ് ഈ വർഷത്തെ പ്രധാന മുൻഗണനാ വിഭാഗങ്ങൾ.


സ-്‌കൂളുകളിൽ വിദ്യാർഥികൾക്കിടയിൽ ഇൻഫ്ലുവൻസ വേഗത്തിൽ പടരാനുള്ള സാധ്യതയും ക്ലാസ് മുറികളിലെ കൂട്ടായ സമ്പർക്കവുമാണ് വിദ്യാർഥികളെ പട്ടികയിൽ ഉൾപ്പെടുത്താൻ പ്രധാന കാരണം. വിവിധ രാജ്യങ്ങളിൽനിന്നുള്ള വലിയ ജനക്കൂട്ടവുമായി സമ്പർക്കത്തിലാകുന്നതിനാലാണ് ഹജ്ജ്, ഉംറ തീർഥാടകർക്കും പ്രത്യേക പരിഗണന നൽകുന്നത്. സൗദിയിലേക്ക് തീർഥാടനത്തിന് പോകുന്നവർക്ക് സീസണൽ ഫ്ലൂ വാക്സിൻ എടുക്കണമെന്ന് സൗദി ആരോഗ്യ അധികൃതർ നിർദേശിച്ചിട്ടുണ്ട്.


​വിദ്യാർഥികൾക്കും കുടുംബങ്ങൾക്കും സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം ഫ്ലൂ സീസണിലെ സ്കൂൾ ഹാജർ കുറയുന്നത് തടയാനും വാക്സിനേഷൻ സഹായിക്കുമെന്ന് ആരോഗ്യ അധികൃതർ വ്യക്തമാക്കി. കുട്ടികൾക്ക് സൂചിയോടുള്ള ഭയം ഒഴിവാക്കാൻ കഴിഞ്ഞവർഷം അവതരിപ്പിച്ച മൂക്കിലൂടെ നൽകുന്ന ഫ്ലൂ വാക്സിനും ലഭ്യമാണ്.


2027 മാർച്ച് 31 വരെ രാജ്യത്തെ ഫ്ലൂ വാക്സിൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരും. കൈകൾ ഇടയ്‌ക്കിടെ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ശുചിത്വം പാലിക്കുക, പതിവായി ഉപയോഗിക്കുന്ന പ്രതലങ്ങളും ഉപകരണങ്ങളും അണുവിമുക്തമാക്കുക തുടങ്ങിയ മുൻകരുതലുകളും സ്വീകരിക്കണം. രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കാൻ നേരത്തേ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും അധികൃതർ നിർദേശിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home