ad
Deshabhimani

ചെറുകിട സ്ഥാപനത്തിനുള്ള കോർപറേറ്റ് നികുതിയിളവ്; 2029 വരെ നീട്ടി യുഎഇ ധനമന്ത്രാലയം

uaeflag
വെബ് ഡെസ്ക്

Published on Aug 13, 2026, 03:01 PM | 1 min read

ദുബായ് : രാജ്യത്തെ ചെറുകിട സ്ഥാപനങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും ആശ്വാസമേകുന്ന കോർപറേറ്റ് നികുതിയിളവ് വ്യവസ്ഥ നീട്ടി യുഎഇ ധനമന്ത്രാലയം. വാർഷിക വരുമാനം 30 ലക്ഷം ദിർഹംവരെ വരുന്ന സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ചെറുകിട ബിസിനസ് നികുതി ആശ്വാസ പദ്ധതിയാണ് 2029 ഡിസംബർ 31 വരെ നീട്ടിയത്.​ ഇതുസംബന്ധിച്ച മന്ത്രിതല തീരുമാനം മന്ത്രാലയം പുറത്തിറക്കി. നികുതി നടപടികൾ ലളിതമാക്കുകയും ചെറുകിട സംരംഭങ്ങളുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുകയുമാണ് തീരുമാനത്തിന്റെ ലക്ഷ്യം. 2023ലെ മന്ത്രിതല തീരുമാനം നമ്പർ 73 പ്രകാരം നിശ്ചയിച്ച 30 ലക്ഷം ദിർഹത്തിന്റെ വാർഷിക വരുമാന പരിധിയിൽ മാറ്റമില്ല. 2023 ജൂൺ ഒന്നിനുശേഷമുള്ള നികുതി കാലയളവുകൾക്കും 2029 ഡിസംബർ 31ന് അവസാനിക്കുന്ന സാമ്പത്തിക വർഷങ്ങൾക്കും ഇളവ് ബാധകമായിരിക്കും.


നിശ്ചിത യോഗ്യതകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്ക് സങ്കീർണമായ നികുതി നടപടികളിൽനിന്ന് ഒഴിവായി ലളിതമായ നികുതി നടപടിക്രമങ്ങൾ സ്വീകരിക്കാനാകും. യോഗ്യത നേടുന്ന സ്ഥാപനങ്ങൾക്ക് കോർപറേറ്റ് നികുതി അടയ്‌ക്കേണ്ടതില്ലെങ്കിലും നികുതി റിട്ടേൺ കൃത്യമായി സമർപ്പിക്കണം. ചെറുകിട സ്ഥാപനങ്ങളെയും സംരംഭകരെയും പിന്തുണയ-്‌ക്കാനും അവരുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ വ്യാപാരാന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്താനുമാണ് ഇളവ് നീട്ടിയതെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home