ad
Deshabhimani

ഇസ്രയേലി കുടിയേറ്റ വ്യാപനത്തെ അപലപിച്ച് യുഎഇ

ISRAEL SETTLEMENT PLAN GAZA
avatar
കെ എൽ ഗോപി 

Published on Aug 23, 2025, 04:00 PM | 1 min read

ഷാർജ: ഗാസയിലെ ഇസ്രയേലി കുടിയേറ്റ വ്യാപനത്തെയും സൈനിക വർദ്ധനവിനേയും യുഎഇ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളും പ്രമേയങ്ങളും ഗുരുതരമായി ലംഘിച്ചുകൊണ്ട് ഇസ്രായേൽ നടത്തുന്ന പ്രവർത്തനങ്ങൾ സമാധാനം സ്ഥാപിക്കുന്നതിന് എതിരെയുള്ള ഗുരുതരമായ പ്രവർത്തനങ്ങളാണ്. ഇസ്രയേലിന്റെ നിയമലംഘനങ്ങൾ തടയുന്നതിന് അന്താരാഷ്ട്ര സമൂഹം ഗൗരവമേറിയ ഉത്തരവാദിത്വം നിർവഹിക്കേണ്ടതുണ്ട് എന്നും യുഎഇ ആവശ്യപ്പെട്ടു.


ഐക്യരാഷ്ട്രസഭ ഗാസയിൽ ഔദ്യോഗികമായി ക്ഷാമം പ്രഖ്യാപിക്കുകയും, "അന്താരാഷ്ട്ര സമൂഹത്തിന് കൂട്ടായ നാണക്കേടിന്റെ നിമിഷം" എന്ന് വിശേഷിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ ഇസ്രായേലി കുടിയേറ്റത്തിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ലോകരാജ്യങ്ങളിൽ നിന്ന് ഉയർന്നു വരുന്നത്. ഇസ്രായേലിനോട് മമത പുലർത്തിയിരുന്ന പല രാജ്യങ്ങളും പൊതുജനാഭിപ്രായം കണക്കിലെടുത്ത് ഇസ്രയേലിനെതിരെ രംഗത്തുവന്നു കഴിഞ്ഞു.


ഗാസയിൽ യുഎഇ നടത്തിവരുന്ന മാനുഷിക പ്രവർത്തനങ്ങൾ നിർബാധം തുടരുകയാണ്. ജോർദാൻ, ജർമ്മനി ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സഹകരണത്തോടെ നടത്തിവരുന്ന ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3 യുടെ ഭാഗമായ ബേർഡ്സ് ഓഫ് ഗുഡ്നെസ് ഓപ്പറേഷന്റെ കീഴിൽ വ്യോമ മാർഗം അവശ്യ ഭക്ഷണ വസ്തുക്കളും മറ്റും വിതരണം ചെയ്യുന്നുണ്ട്. ഇതുവരെ യായി 4,044 ടൺ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും വ്യോമ മാർ​ഗം വിതരണം ചെയ്തതായാണ് കണക്കുകൂട്ടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home