പലിശനിരക്ക് 3.90 ശതമാനമായി കുറച്ച് യുഎഇ സെൻട്രൽ ബാങ്ക്

ദുബായ് : യുഎഇ സെൻട്രൽ ബാങ്ക് പ്രധാന ബഞ്ച്മാർക്ക് പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചു. ഒക്ടോബർ 29നാണ് തീരുമാനമെടുത്തത്. പുതിയ നിരക്ക് വ്യാഴാഴ്ച ഒക്ടോബർ 30 മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ ഓവർനൈറ്റ് ഡെപ്പോസിറ്റ് സൗകര്യങ്ങളുടെ അടിസ്ഥാന നിരക്ക് 4.15 ശതമാനത്തിൽ നിന്ന് 3.90 ശതമാനമായി താഴ്ന്നു.
അമേരിക്കൻ ഫെഡറൽ റിസർവ് ഈ വർഷം രണ്ടാമതും പലിശനിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചതിനെ തുടർന്നാണ് യുഎഇയുടെ നീക്കം.
കൂടാതെ ഹ്രസ്വകാല ആവശ്യങ്ങൾക്കായുള്ള വായ്പാസൗകര്യങ്ങൾക്ക് അടിസ്ഥാന നിരക്കിനേക്കാൾ 50 ബേസിസ് പോയിന്റ് അധികമായി നിലനിർത്താനും സെൻട്രൽ ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.










0 comments