രണ്ടു ദിവസത്തെ യുഎഇ സന്ദർശനം; മുഖ്യമന്ത്രി അബുദാബിയിൽ എത്തി

cm
വെബ് ഡെസ്ക്

Published on Nov 08, 2025, 09:41 AM | 1 min read

അബുദാബി: രണ്ടു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലെത്തി. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് അദ്ദേഹം അബുദാബിയില്‍ എത്തിയത്. അല്‍ ബത്തീന്‍ വിമാനത്താവളത്തില്‍ യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തൽ, ലോക കേരള സഭാംഗങ്ങൾ തുടങ്ങിയവർ മുഖ്യമന്ത്രിയെ സ്വീകരിച്ചു.


ശനിയും ഞായറും മുഖ്യമന്ത്രി യുഎഇയിൽ പ്രവാസികളുമായി സംവദിക്കും. ഞായറാഴ്‌ച അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബിൽ നടക്കുന്ന ‘മലയാളോത്സവ’ത്തിലും അദ്ദേഹം പങ്കെടുക്കും. ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നീ രാജ്യങ്ങളിലെ സന്ദർശനം പൂർത്തീകരിച്ചിരുന്നു.





മലയാളോത്സവം ഇന്ന്; മുഖ്യമന്തി അബുദാബി മലയാളികളെ അഭിസംബോധന ചെയ്യും


അബുദാബി: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (ഞായറാഴ്ച) അബുദാബി മലയാളികളെ അഭിസംബോധ ചെയ്തു സംസാരിക്കും. അബുദാബി സിറ്റി ഗോൾഫ് ക്ലബ്ബ് മൈതാനത്ത് 'മലയാളോത്സവം' എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്വീകരണപരിപാടി യുഎഇ സഹിഷ്ണുത-സഹവർത്തിത്വവകുപ്പ് മന്ത്രി ഷെയ്ഖ് നഹ്‌യാൻ ബിൻ മുബാറക് അൽ നഹ്‌യാൻ ഉദ്‌ഘാടനം ചെയ്യും. ഇന്ത്യൻ അംബാസഡർ ദീപക് മിറ്റാൽ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, കേരള ചീഫ് സെക്രട്ടറി എ ജയതിലക്, എംഎ യൂസുഫലി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home