Deshabhimani

പൊതു സ്ഥലങ്ങളിൽ ഭക്ഷ്യ മാലിന്യം വലിച്ചെറിയുന്നത് കുറ്റകരം : പരിസ്ഥിതി സംരക്ഷണ സമിതി മുന്നറിയിപ്പ്

food waste
വെബ് ഡെസ്ക്

Published on Aug 21, 2025, 02:37 PM | 1 min read

കുവൈത്ത് സിറ്റി : കുവൈത്തിൽ പൊതു സ്ഥലങ്ങളിൽ ഭക്ഷ്യ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്ക് എതിരെ ശക്തമായ മുന്നറിയിപ്പുമായി പരിസ്ഥിതി സംരക്ഷണ പൊതു സമിതി. പക്ഷികൾക്കും പൂച്ചകൾക്കും ഭക്ഷണം നൽകുന്നതിന്റെ ഭാഗമായി ചിലർ പൊതുസ്ഥലങ്ങളിൽ ഭക്ഷ്യ വസ്തുക്കൾ വലിച്ചെറിയുന്നതായി സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.

നിർദ്ദിഷ്ട പാത്രങ്ങളിലൊഴികെ പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം കുറ്റകരമാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമലംഘകർക്ക് 500 ദിനാർ വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പും നൽകി.

പൊതു ശുചിത്വവും സമൂഹാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനായി രാജ്യത്തെ എല്ലാ പൗരന്മാരും പ്രവാസികളും നിയമം പാലിക്കണമെന്ന് അധികൃതർ ആവശ്യ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home