ad
Deshabhimani

സത്യൻ വേലായുധന്റെ വിയോഗത്തില്‍ കേളി അനുശോചന യോഗം സംഘടിപ്പിച്ചു

anusochana yogam
വെബ് ഡെസ്ക്

Published on Nov 24, 2025, 03:55 PM | 1 min read

റിയാദ്: തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക്‌ കൊണ്ടുപോകുന്നതിനിടെ വിമാനത്തിൽ മരിച്ച പള്ളിക്കര വീട്ടിൽ സത്യൻ വേലായുധന്റെ വിയോഗത്തിൽ അനുശോചിച്ച്‌ കേളി മുസാഹ്മിയ ഏരിയ കമ്മിറ്റി. ദുർമയിൽ സംഘടിപ്പിച്ച അനുശോചനയോഗത്തിൽ ഏരിയ പ്രസിഡന്റ് ജെറി തോമസ്‌ അധ്യക്ഷനായി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, വൈസ് പ്രസിഡന്റ്‌ ഗഫൂർ ആനമങ്ങാട്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ഏരിയ സെക്രട്ടറി അനീസ് അബൂബക്കർ, ഏരിയ കമ്മിറ്റി അംഗം സുരേഷ്, ദുർമ യൂണിറ്റ് സെക്രട്ടറി നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.

നെഞ്ചുവേദനയെ തുടർന്ന് റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സ തേടിയ സത്യൻ ആഞ്ജിയോഗ്രാം ചെയ്ത് തുടർചികിത്സക്കായാണ്‌ നാട്ടിലേക്ക് മടങ്ങിയത്‌. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ബന്ധുക്കൾ ആംബുലൻസുമായി വിമാനത്താവളത്തിൽ കാത്തുനിൽപ്പുണ്ടായിരുന്നു. എന്നാൽ, റിയാദിൽനിന്ന്‌ കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനത്തിൽ വച്ച്‌ മരണപ്പെടുകയായിരുന്നു. തൃശൂർ പോർക്കളം സ്വദേശിയായ അദ്ദേഹം കഴിഞ്ഞ 35 വർഷമായി റിയാദിലെ ദുർമയിൽ ഡ്രൈവറായിരുന്നു. ഭാര്യ: ലിഷ. മക്കൾ: അപർണ, അഭിനവ്. മരുമകൻ: വിബിൻ. കേളി കലാസാംസ്‌കാരിക വേദി ദുർമ യൂണിറ്റ് അംഗമായിരുന്നു.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home