ad
Deshabhimani

തണലിന് കൈത്താങ്ങായി കേളി

KELI THANAL
വെബ് ഡെസ്ക്

Published on May 27, 2026, 07:00 PM | 1 min read

റിയാദ്: കണ്ണൂർ കൂടാളി കഞ്ഞിരോടുള്ള തണൽ ഡയാലിസിസ് സെന്ററിന് സാമ്പത്തിക സഹായവുമായി കേളി കലാസാംസ്‌കാരിക വേദി. കേളിയുടെ 12–ാം കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായുള്ള ‘വിശപ്പുരഹിത കേരളത്തോടൊപ്പം കേളി’ പദ്ധതിയിലൂടെയാണ് സഹായം. കേളി രക്ഷാധികാരി സമിതി അംഗം സുരേഷ് കണ്ണപുരം, തണൽ മുൻ പ്രസിഡന്റ്‌ കെ ടി അബ്ദുൾ സത്താറിന് ധാരണപത്രം കൈമാറി.


തണൽ പ്രസിഡന്റ്‌ എ പി ആലിപ്പി അധ്യക്ഷനായി. കേളി രക്ഷാധികാരി കമ്മിറ്റി മുൻ അംഗങ്ങളായ സജീവൻ ചൊവ്വ, സുധാകരൻ കല്യാശേരി, കേന്ദ്ര കമ്മിറ്റി മുൻ അംഗം ശ്രീകാന്ത് ചേനോളി, ബാലകൃഷ്ണൻ ചെക്കിക്കുളം, തണൽ പ്രതിനിധികളായ മുഹമ്മദ് അസ്‌ലം, നസീർ, അഡ്മിനിസ്ട്രേറ്റർ സീന എന്നിവർ സംസാരിച്ചു.


തണലിന്റെ ഭാഗമായുള്ള ഭിന്നശേഷി വിദ്യാലയത്തിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാനാണ് കേളിയുടെ സഹായം. കേളിയുടെയും തണലിന്റെയും പ്രവർത്തകർ പങ്കെടുത്തു. തണൽ സെക്രട്ടറി കെ കെ ചന്ദ്രൻ സ്വാഗതവും കമ്മിറ്റിയംഗം കെ കരുണാകരൻ നന്ദിയും പറഞ്ഞു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home