തലശേരി സ്വദേശി സോഹാറിൽ മരിച്ചനിലയിൽ

ഷാൻറെക്സ്
സോഹാർ: തലശേരി സ്വദേശിയായ യുവാവിനെ സോഹാറിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. തലശേരി ഗോപാൽപ്പേട്ട തഫ്രേൽ നഗർ സ്വദേശി ഷാൻറെക്സ് (27) ആണ് മരിച്ചത്. അംബാറിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
അനഘയാണ് ഭാര്യ. പിതാവ്: സാംസൺ, മാതാവ്: നിർമ്മല.
മൃദദേഹം സോഹാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.








0 comments