Deshabhimani

ഒമാനിൽ 45 ഡിഗ്രി കടന്ന്‌ താപനില

temperature alert
വെബ് ഡെസ്ക്

Published on Sep 24, 2026, 03:23 PM | 1 min read

മസ്‌കത്ത്‌ : ശരത് കാലം തുടങ്ങിയിട്ടും ഒമാന്റെ ചില ഭാഗങ്ങളിൽ കടുത്ത ചൂട് തുടരുന്നതായി റിപ്പോർട്ട്‌. 24 മണിക്കൂറിനുള്ളിൽ പലയിടത്തും താപനില 45 ഡിഗ്രിക്ക്‌ മുകളിലെത്തിയതായും റിപ്പോർട്ടിലുണ്ട്‌. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ശനിയാഴ്‌ച ഹംറ അൽ ഡ്രൂവയിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില 45.3 ഡിഗ്രി രേഖപ്പെടുത്തി. ഒമാന്റെ പല ഭാഗങ്ങളിലും തുടരുന്ന തീവ്രമായ ചൂടിനെ എടുത്തുകാണിക്കുന്നതാണിത്‌.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home