Deshabhimani

എസ്‌ഐആർ വിവാദം: ഫോം 6ലെ അധിക സത്യവാങ്മൂലം പിൻവലിച്ച് തെരഞ്ഞെടുപ്പ് കമീഷൻ

Election commission
വെബ് ഡെസ്ക്

Published on Sep 30, 2026, 01:13 PM | 1 min read

ന്യൂഡൽഹി: എസ്‌ഐആർ നടപടികൾ പൂർത്തിയായ സംസ്ഥാനങ്ങളിലെ ഓൺലൈൻ വോട്ടർ രജിസ്ട്രേഷൻ ഫോം 6ൽ ഉൾപ്പെടുത്തിയിരുന്ന അധിക സത്യവാങ്മൂലം പിൻവലിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. ചീഫ് തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ ബിജെപിയെ സഹായിക്കാൻ ഏകപക്ഷീയമായി തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്ന ആരോപണവും പ്രതിഷേധവും ശക്തമാകുന്നതിനിടെയാണ് നീക്കം.


പുതിയ വോട്ടർമാർ അപേക്ഷിക്കുമ്പോൾ അവരോ അവരുടെ മാതാപിതാക്കളോ മുമ്പത്തെ എസ്‌ഐആറിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന നിർബന്ധിത നിബന്ധനയാണ് ഒഴിവാക്കിയത്. ഇസിഐനെറ്റ് ആപ്പ്, കമീഷന്റെ ഔദ്യോഗിക പോർട്ടൽ, സംസ്ഥാന സിഇഒ പോർട്ടലുകൾ എന്നിവയിൽ നിന്ന് ഇത് നീക്കം ചെയ്തു.


എസ്‌ഐആർ പൂർത്തിയായ സംസ്ഥാനങ്ങളിൽ ഇനിമുതൽ 1960-ലെ ഇലക്ടേഴ്സ് രജിസ്ട്രേഷൻ ചട്ടപ്രകാരമുള്ള സാധാരണ ഫോം 6 മാത്രം പുതിയ അപേക്ഷകർ പൂരിപ്പിച്ചാൽ മതിയാകും.


ചീഫ് തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ മറ്റ് തെരഞ്ഞെടുപ്പ് കമീഷണർമാരായ സുഖ്‌ബിർ സിങ് സന്ധുവും വിവേക് ജോഷിയും ശക്തമായി രംഗത്തെത്തിയിരുന്നു. ഫോം 6ൽ മാറ്റം വരുത്താൻ നിയമപരമായ ചട്ടഭേദഗതി വേണമെന്ന് വിവേക്ജോഷി ചൂണ്ടിക്കാട്ടിയപ്പോൾ, ഓൺലൈൻ ഫോമിൽ വരുത്തിയ മാറ്റം അനധികൃതമാണെന്ന് സുഖ്‌ബിർ സിങ് സന്ധു തുറന്നടിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ തങ്ങളുടെ അറിവോ ശുപാർശയോ ഇല്ലാതെ എസ്‌ഐആറുമായി ബന്ധപ്പെട്ട നിരവധി തീരുമാനങ്ങൾ ഗ്യാനേഷ് കുമാർ ഏകപക്ഷീയമായി കൈക്കൊണ്ടതായി തെരഞ്ഞെടുപ്പ് കമീഷണർമാർ ചൂണ്ടിക്കാണിച്ചിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home