മലയാളം മിഷൻ ഒമാൻ സുഗതാഞ്ജലി കാവ്യാലാപനം

അവന്തിക സുരേഷ്, ശിവന്യ ശ്രീകുമാർ, ദിയ ആർ നായർ
മസ്‌കത്ത് : മലയാളം മിഷൻ ഒമാൻ ചാപ്റ്റർതല സുഗതാഞ്ജലി കാവ്യാലാപന മത്സരം സമാപിച്ചു. ഒമാനിലെ വിവിധ മേഖലകളിൽ നടന്ന മത്സരങ്ങളിൽ സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആദ്യ മൂന്നുസ്ഥാനം നേടിയ കുട്ടികളാണ് ഫൈനലിൽ പങ്കെടുത്തത്. സബ് ജൂനിയർ വിഭാഗത്തിൽ മസ്‌കത്ത് മേഖലയിലെ ശിവന്യ ശ്രീകുമാർ ഒന്നാംസ്ഥാനവും മീനാക്ഷി മധു രണ്ടാംസ്ഥാനവും സൂർ മേഖലയിലെ ദേവശ്രീ സുജീഷ് മൂന്നാംസ്ഥാനവും നേടി.
ജൂനിയർ വിഭാഗത്തിൽ സൊഹാർ മേഖലയിലെ ദിയ ആർ നായർ ഒന്നാംസ്ഥാനവും മൻഹ മറിയം രണ്ടാംസ്ഥാനവും സയൻ സന്ദേശ് മൂന്നാംസ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ സൊഹാർ മേഖലയിലെ അവന്തിക സുരേഷ് വിജയിച്ചു. മലയാളം മിഷൻ ഒമാൻ സെക്രട്ടറി അനുചന്ദ്രൻ, മലയാളം മിഷൻ ഭാരവാഹികൾ, പ്രവർത്തക സമിതിയംഗങ്ങൾ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മീനാക്ഷി മധു , ദേവശ്രീ സുജീഷ്, മൻഹ മറിയം, സയൻ സന്ദേശ്
ചാപ്റ്റർതല ഫൈനലിൽ ഓരോ വിഭാഗത്തിലും ആദ്യ മൂന്നുസ്ഥാനങ്ങൾ നേടിയ കുട്ടികൾ സുഗതാഞ്ജലി ആഗോളതല കാവ്യാലാപന മത്സരത്തിൽ പങ്കെടുക്കും.









0 comments