സുരേഷ് കാട്ടാക്കടയ്ക്ക് കല യാത്രയയപ്പ് നൽകി

മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് കലയുടെ ഉപഹാരം സുരേഷ് കാട്ടാക്കടയ്ക്ക് സമ്മാനിക്കുന്നു
കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈത്ത് മുൻ കേന്ദ്രകമ്മിറ്റി അംഗം സുരേഷ് കാട്ടാക്കടയ്ക്ക് യാത്രയയപ്പ് നൽകി. ഫഹാഹീൽ കല സെന്ററിൽ നടന്ന ചടങ്ങിൽ കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കൽ അധ്യക്ഷനായി. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ സജി, കവിത അനൂപ്, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മേഖല കമ്മിറ്റി അംഗങ്ങൾ, കല കുവൈത്ത് മുൻ ഭാരവാഹികൾ, മുതിർന്ന പ്രവർത്തകർ എന്നിവർ സംസാരിച്ചു.
കല 47–-ാം പ്രതിനിധി സമ്മേളന വേദിയിൽ മാ ധ്യമപ്രവർത്തകൻ കെ ജെ ജേക്കബ് കലയുടെ ഉപഹാരം സുരേഷ് കാട്ടാക്കടയ്ക്ക് സമ്മാനിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഫഹാഹീൽ ഈസ്റ്റ് യൂണിറ്റ് അംഗങ്ങൾ യൂണിറ്റിന്റെ ഉപഹാരവും കൈമാറി. കല കുവൈത്ത് ട്രഷറർ പി ബി സുരേഷ്, വൈസ് പ്രസിഡന്റ് സുമിത വിശ്വനാഥ്, ജോയിന്റ് സെക്രട്ടറി പ്രവീൺ, ഫഹാഹീൽ മേഖല സെക്രട്ടറി ബിജോയ് എന്നിവർ പങ്കെടുത്തു. കല കുവൈത്ത് ജനറൽ സെക്രട്ടറി ജിതിൻ സ്വാഗതവും ഫഹാഹീൽ മേഖല സെക്രട്ടറി ബിജോയ് നന്ദിയും പറഞ്ഞു











0 comments