ad
Deshabhimani

സുഹൈൽ നക്ഷത്രോദയത്തിന് 10 ദിവസം

Suhail Star
വെബ് ഡെസ്ക്

Published on Aug 14, 2026, 07:32 PM | 1 min read

ദുബായ് : സുഹൈൽ നക്ഷത്രോദയത്തിന് പത്തുദിവസം മാത്രം ശേഷിക്കെ യുഎഇയിൽ വീണ്ടും 50 ഡിഗ്രി കടന്ന് താപനില. വെള്ളി പകൽ രണ്ടിന് അൽ ദഫ്റ മേഖലയിലെ ബദാ ദഫാസിൽ 50.4 ഡിഗ്രി രേഖപ്പെടുത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില 51.2 ഡിഗ്രിയാണ്‌.


24ന്‌ സുഹൈൽ നക്ഷത്രം ഉദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അറബ് പാരമ്പര്യത്തിൽ കടുത്ത വേനൽ അവസാനിക്കുന്നതിന്റെ സൂചനയായാണ് ഇതിനെ കണക്കാക്കുന്നത്. എന്നാൽ, നക്ഷത്രോദയത്തോടെ കാലാവസ്ഥ പെട്ടെന്ന് തണുക്കില്ലെന്നും ചൂട് ക്രമേണ കുറയുമ്പോഴും ഈർപ്പം ഉയരുന്നതിനാൽ ശരീരത്തിന് അനുഭവപ്പെടുന്ന ചൂട് ശക്തമായിരിക്കുമെന്നും എമിറേറ്റ്സ് ജ്യോതിശാസ്‌ത്ര സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി.


സെപ്തംബർ 15 വരെ പകൽ 12.30 മുതൽ മൂന്നുവരെ തുറസ്സായ സ്ഥലങ്ങളിലെ ജോലി നിരോധിച്ച മധ്യാഹ്ന വിശ്രമനിയമം രാജ്യത്ത് തുടരുകയാണ്. നിർമാണ, ഡെലിവറി തൊഴിലാളികൾക്കായി തണൽ, കുടിവെള്ളം, ശീതീകരണ സൗകര്യങ്ങൾ, പ്രാഥമിക ശുശ്രൂഷ എന്നിവ തൊഴിലുടമകൾ ഉറപ്പാക്കേണ്ടതുണ്ട്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home