ad
Deshabhimani

ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ്: അലക്സ് ലാനിയറും ആൻ സെ യുങും ലോക ചാമ്പ്യന്മാർ

badminton world championship .jpg
വെബ് ഡെസ്ക്

Published on Aug 23, 2026, 06:56 PM | 2 min read

ന്യൂഡൽഹി: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പ് പുരുഷ സിംഗിൾസിൽ ഫ്രാൻസിന്റെ അലക്സ് ലാനിയറും വനിതാ സിംഗിൾസിൽ ദക്ഷിണ കൊറിയയുടെ ആൻ സെ യുങും ചാമ്പ്യന്മാരായി. ജപ്പാന്റെ കോഡൈ നരോക്കയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയാണ് അലക്സ് ലാനിയർ കിരീടം ചൂടിയത്. ജപ്പാന്റെ നിലവിലെ ചാമ്പ്യനായ അകാനെ യമാഗൂച്ചിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ആൻ സെ യുങ് വീഴ്ത്തിയത്.


പുരുഷ സിംഗിൾസിൽ ഫ്രാൻസിനായി ലോക കിരീടം നേടുന്ന ആദ്യ താരമായി അലക്സ് ലാനിയർ മാറി. സ്കോർ: 21-11, 21-11. അമ്പത് മിനിറ്റിൽ താഴെ മാത്രം നീണ്ടുനിന്ന ഫൈനലിൽ മികച്ച പ്രകടനമാണ് അലക്സ്കാഴ്ചവെച്ചത്. ടൂർണമെന്റിൽ രണ്ട് ഗെയിമുകൾ മാത്രമാണ് തോറ്റത്. ഒമ്പതാം സീഡായ താരം 2025ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും നേടിയിരുന്നു.


വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യനായ അകാനെ യമാഗൂച്ചിയ്ക്കെതിരെ മികച്ച പ്രകടനമാണ് ആൻ സെ യുങ് നടത്തിയത്. നിലവിലെ ഒളിമ്പിക് ചാമ്പ്യൻ കൂടിയായ ആൻ സെ യങ്, ആദ്യ ഗെയിം 21-17നും രണ്ടാമത്തെ ഗെയിം 21-14നുമാണ് നേടിയത്. 2023-ൽ കോപ്പൻഹേഗനിലാണ് താരം തന്റെ ആദ്യ ലോക കിരീടം നേടിയത്. അതിനുശേഷം 2024 പാരിസ് ഒളിമ്പിക്സിൽ സ്വർണവും 2025-ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും സ്വന്തമാക്കിയിരുന്നു.


വനിതാ ഡബിൾസിൽ ദക്ഷിണ കൊറിയയുടെ ബെയ്ക്– ലീ സഖ്യവും മിക്സഡ് ഡബിൾസിൽ ഫ്രാൻസിന്റെ തോമസ് ഗിക്ക്വൽ–ഡെൽഫിൻ ഡെൽറൂ സഖ്യവും കിരീടം ചൂടി.ചൈനയുടെ ലോക ചാമ്പ്യൻമാരുമായ ലിയു ഷെങ് ഷു–ടാൻ നിങ് സഖ്യത്തെയാണ് ദക്ഷിണ കൊറിയ ഫൈനലിൽ അട്ടിമറിച്ചത്. സെമിയൽ ഇന്ത്യയുടെ ട്രീസ – ഗായത്രി സഖ്യത്തെ വീഴത്തിയ ചൈനീസ് സംഘത്തിന് ഫൈനലിൽ മികവ് പുലർത്താനായില്ല. മികച്ച രീതിയിൽ കളിച്ച ദക്ഷിണ കൊറിയൻ ടീം തുടർച്ചയായി രണ്ടും സെറ്റും നേടുകയായിരുന്നു. സ്കോർ: 21- 15, 21- 15.


മിക്സഡ് ഡബിൾസിൽ ചൈനയുടെ ഫെങ് യാൻഷെ–ഹുവാങ് ഡോങ്പിംഗ് സഖ്യത്തെ വീഴ്ത്തി ഫ്രാൻസിന്റെ തോമസ് ഗിക്ക്വൽ–ഡെൽഫിൻ ഡെൽറൂ സഖ്യം കിരീടം ചൂടി. മൂന്ന് സെറ്റുകളിലേക്ക് നീണ്ട മത്സരത്തിൽ ഫ്രാൻസ് പൊരുതി കയറുകയായിരുന്നു. സ്കോർ: 22- 20, 19- 21, 21 15.


വനിതാ സിംഗിൾസിൽ ദക്ഷിണ കൊറിയയുടെ ആൻ സെ യംഗ് ജപ്പാന്റെ അകാനെ യമാഗൂച്ചിയുമായി ഏറ്റുമുട്ടും (2:20). പുരുഷ ഡബിൾസിൽ മലേഷ്യയുടെ ഡബ്ല്യുവൈ സോ–എ ഷിയ സഖ്യം ചൈനയുടെ ലിയാങ് – വാങ് സഖ്യത്തെ നേരിടുമ്പോൾ (2:45), മിക്സഡ് ഡബിൾസിൽ ചൈനയുടെ ഫെങ് –ഹുവാങ് സഖ്യവും ഫ്രാൻസിന്റെ ഡെൽറൂ– ഗിക്വൽ ജോഡിയും തമ്മിലാണ് മത്സരം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home